Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 2 ന് രാവിലെ 6.30 ന് മാണിക്ക് കോഴ കൊടുത്തു- കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിക്കുന്നു. തെളിവുകളടങ്ങിയ സിഡി ഉണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ ഉപനേതാവ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കെഎം മാണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍-

കെഎം മാണിക്ക് ആദ്യ 15 ലക്ഷവും പിന്നീട് 35 ലക്ഷംവും നല്‍കി. ഏപ്രില്‍ 2 ന് രാവിലെ 6.30 ന് കേഎം മാണിയുടെ വീട്ടില്‍ ചെന്നാണ് പണം കൊടുത്തത്. ബിജു രമേശിന്റെ കെഎല്‍ 01 ബി 7878 എന്ന നമ്പറിലുള്ള കാറിലാണ് പോയത്. ബാര്‍ അസോസിയേഷന്‍ നേതാക്കളാണ് പണം കൈമാറിയത്.

മാണിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് തന്നെ സ്ഥിരീകരിച്ചതാണ്. പിസി ജോര്‍ജ്ജിന്റെ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കണം. ഏപ്രില്‍ 2 ന് കെഎം മാണിയുടെ വീടിന്‍റെ പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ തെളിവ് ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.

ബാര്‍ വിഷയത്തില്‍ കെഎം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ഒരു സിഡി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു ഇത്. പിന്നീട് സിഡി പ്രതിപക്ഷ ഉപനേതാവ് സഭയുടെ മേശപ്പുറത്ത് വച്ചു.

ബാര്‍ വിഷയം ചര്‍ച്ച ചെയ്ത മന്ത്രിസഭ യോഗത്തിന്റെ മിനിട്‌സ് സഭയില്‍ വക്കണം എന്നും കോടിയേരി ആവശ്യപ്പെട്ടു. ആര്‍ ബാലകൃഷ്ണ പിള്ളയുടേയും കെബി ഗണേഷ്‌കുമാറിന്റേയും വെളിപ്പെടുത്തലുകളും കോടിയേരി സഭയില്‍ ഉന്നയിച്ചു.

KM Mani

എന്നാല്‍ കെഎം മാണി കോടിയേരിയെ പരിഹസിച്ചുകൊണ്ടാണ് മറുപടിയുമായെത്തിയത്. ഒളിക്യാമറ ദൃശ്യങ്ങളുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കാനുള്ള ധൈര്യമുണ്ടോ എന്നാണ് മാണിയുടെ ചോദ്യം. താനോ തന്റെ പാര്‍ട്ടിയോ ഒരു രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും മാണി മറുപടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+