വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് പ്രചരണ ജാഥകള്‍ സംഘടിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. വടക്കന്‍ മേഖലയിലെ ജാഥ സിപിഎമ്മും തെക്കന്‍ കേരളത്തിലെ ജാഥ സിപിഐയും നയിക്കും. ഫെബ്രുവരി 13ന് കാസര്‍കോട് നിന്നും 14ന് എറണാകുളത്തു നിന്നുമാണ് ആരംഭിക്കുക. രണ്ടു ജാഥകളും തൃശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും.
ജാഥക്ക് മുന്‍പായി ജനുവരി 28,29 തിയതികളില്‍ എല്‍ഡിഎഫ് ജില്ലാ തല യോഗങ്ങളും 30,31 തിയതികളില്‍ അസംബ്ലി തലത്തിലെ യോഗങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് പ്രകടനപത്രിക തയാറാക്കാന്‍ ഘടകകഷി നേതാക്കളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചു.

പാലാസീറ്റുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. അവര്‍ക്ക് അഭിപ്രായം ഉണ്ടാകാം, എന്നാല്‍ പ്രശ്നങ്ങളില്ല അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യപിക്കുമ്പോള്‍ മാത്രമേ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുവെന്നും വിജയരാഘവന് വ്യക്തമാക്കി. സോളാര്‍ കേസ് സിബിഐക്ക് വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പല കേസുകളും സിബിഐക്ക് വിട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി വിജയരാഘവന് പറഞ്ഞു.
സര്‍ക്കാരാണ് കേസിന്റെ കാര്യങ്ങള്‍ പരിശോധിച്ച് നപടിയെടുക്കുന്നത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് സോളാര്‍ കേസില്‍ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പില്‍ നാടിന്റെ വികസന മുന്നേറ്റം പ്രചാരണ വിഷയമാകും. വികസനത്തിന് തുടര്‍ഭരണം അനിവീര്യതയാണെന്നും വിജയരാഘവന് പറഞ്ഞു.
Recommended Video
-
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
4 മന്ത്രിമാരും മത്സരിക്കും;25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന്












Click it and Unblock the Notifications