കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കു നിന്ന്‌ സിപിഎം,തെക്കു നിന്ന്‌ സിപിഐ;എല്‍ഡിഎഫ്‌ ജാഥകള്‍ 13,14 തിയതികളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി രണ്ട്‌ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കാന്‍ ഇന്ന്‌ ചേര്‍ന്ന്‌ എല്‍ഡിഎഫ്‌ യോഗത്തില്‍ തീരുമാനമായി. വടക്കന്‍ മേഖലയിലെ ജാഥ സിപിഎമ്മും തെക്കന്‍ കേരളത്തിലെ ജാഥ സിപിഐയും നയിക്കും. ഫെബ്രുവരി 13ന്‌ കാസര്‍കോട്‌ നിന്നും 14ന്‌ എറണാകുളത്തു നിന്നുമാണ്‌ ആരംഭിക്കുക. രണ്ടു ജാഥകളും തൃശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26ന്‌ സമാപിക്കും.
ജാഥക്ക്‌ മുന്‍പായി ജനുവരി 28,29 തിയതികളില്‍ എല്‍ഡിഎഫ്‌ ജില്ലാ തല യോഗങ്ങളും 30,31 തിയതികളില്‍ അസംബ്ലി തലത്തിലെ യോഗങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പിന്‌ പ്രകടനപത്രിക തയാറാക്കാന്‍ ഘടകകഷി നേതാക്കളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചു.

a vijayaraghavan

പാലാസീറ്റുമായി ബന്ധപ്പെട്ട്‌ എന്‍സിപിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. അവര്‍ക്ക്‌ അഭിപ്രായം ഉണ്ടാകാം, എന്നാല്‍ പ്രശ്‌നങ്ങളില്ല അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യപിക്കുമ്പോള്‍ മാത്രമേ സീറ്റ്‌ നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സോളാര്‍ കേസ്‌ സിബിഐക്ക്‌ വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പല കേസുകളും സിബിഐക്ക്‌ വിട്ടിട്ടുണ്ടെന്നും ചോദ്യത്തിന്‌ മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
സര്‍ക്കാരാണ്‌ കേസിന്റെ കാര്യങ്ങള്‍ പരിശോധിച്ച്‌ നപടിയെടുക്കുന്നത്‌. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ്‌ സോളാര്‍ കേസില്‍ തീരുമാനമെടുത്തത്‌. തിരഞ്ഞെടുപ്പില്‍ നാടിന്റെ വികസന മുന്നേറ്റം പ്രചാരണ വിഷയമാകും. വികസനത്തിന്‌ തുടര്‍ഭരണം അനിവീര്യതയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
LDF rallies started in February 13 and 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X