കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷം തൊഴില്‍ സൃഷ്ടിക്കും, ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും, എൽഡിഎഫ് പ്രകടന പത്രിക

Google Oneindia Malayalam News

തിരുവനന്തപുരം: 'വികസനത്തിന്‌ ഒരു വോട്ട്‌ സമൂഹ മൈത്രിക്ക്‌ ഒരു വോട്ട്‌' എന്ന മുദ്രാവാക്യവുമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ്‌ പത്രിക പുറത്തിറക്കി എല്‍ഡിഎഫ്‌. തൊഴില്‍ മേഖലക്ക്‌ മുന്‍തൂക്കം നല്‍കുന്നതാണ്‌ എല്‍ഡിഎഫിന്റെ പ്രകടന പത്രിക. തദ്ദേശ സ്ഥാപനങ്ങളുടെ കൈയില്‍ പത്ത്‌ ലക്ഷം പേര്‍ക്ക്‌ തൊഴില്‍, ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും തുടങ്ങിയവയാണ്‌ എല്‍ഡിഎഫ്‌ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍.

തൊഴില്‍ മേഖലക്ക്‌ മുഖ്യ പ്രാധാന്യം നല്‍കിയാണ്‌ എല്‍ഡിഎഫിന്റെ പ്രകടന തയാറാക്കിയിരിക്കുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
കാര്‍ഷിക മേഖലക്കും കാര്‍ഷികേതര മേഖലയിലും പത്ത്‌ ലക്ഷം തൊഴില്‍ സൃഷ്ടിക്കും. ഈ തൊഴില്‍ അവസരങ്ങള്‍ യുവതി യുവാക്കള്‍ക്ക്‌ ലഭ്യമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷക മേഖയുടെ അഞ്ച്‌ ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും, അതോടൊപ്പം സുക്ഷ്‌മ ചെറുകിട സംരഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

cpm

ദാരിദ്ര നിര്‍മാര്‍ജനത്തിനുള്ള മാസ്‌റ്റര്‍ പ്ലാന്‍. ഓരോ കുടുബത്തെയും ദാരിദ്രത്തില്‍ നിന്നും കരകയറ്റുന്നതിന്‌ വേണ്ടി ഭക്ഷണം,പാര്‍പ്പിടം,വരുമാനം,വിദ്യാഭ്യാസം.ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പ്‌ വരുത്തുന്നതിനുള്ള മൈക്രോ പ്ലാന്‍ തയാറാക്കുകയും നിര്‍ബിന്ധിതമായി നടപ്പാക്കുകയും ചെയ്യും. കുടുംബശ്രീ മിഷന്റെ ഒരു ഉപമിഷനായി ഇതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനമുണ്ടാകും. പ്രന്തവല്‍ക്കപ്പെട്ടവര്‍ക്ക്‌ പരിരക്ഷ നല്‍കും, ലൈഫ്‌ പദ്ധതി പ്രകാരം വീട്‌ ലഭിക്കാത്ത അഞ്ച്‌ ലക്ഷം പേര്‍ക്ക്‌ വീട്‌ നല്‍കും, തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം ചുരുങ്ങിയത്‌ മൂന്ന്‌ ലക്ഷം പേര്‍ക്ക്‌ കൂടി തൊഴില്‍ നല്‍കും.

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്, 5425 പേർക്ക് രോഗമുക്തി, 22 കൊവിഡ് മരണം കൂടിസംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്, 5425 പേർക്ക് രോഗമുക്തി, 22 കൊവിഡ് മരണം കൂടി

നഗരങ്ങളില്‍ അയ്യങ്കാളി പദ്ധതി സമഗ്രമായി പരിഷ്‌്‌കരിക്കും, നഗരങ്ങളിലെ അഭ്യസ്ഥ വിദ്യര്‍ക്ക്‌ തൊഴില്‍ നേടാന്‍ തൊഴിലുറപ്പ്‌ വേദനത്തിന്‌ തുല്യമായ തുക സ്റ്റൈപ്പന്റായി നല്‍കി പദ്ധതി രൂപീകരിക്കും. പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യ ഗ്രാമങ്ങളിലും നടപ്പാക്കും. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയം പര്യാപ്‌തത നേടും. നിലവിലുള്ള ആശ്രയ പദ്ധതിയെ സമീലമായി പുനസംഘടിപ്പിക്കും. തോട്ടം തൊഴിലാളികള്‍ക്ക്‌ വേണ്ടി പ്രത്യേക പാര്‍പ്പിട പദ്ധതി ആവിഷ്‌കരിക്കും, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും കുടിവെള്ളം എന്നിങ്ങനെയാണ്‌ പത്രകയിലെ വാഗ്‌ദാനങ്ങള്‍

English summary
LDF released election manifesto in panchayat election today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X