ക്ലിഫ് ഹൗസ് ഉപരോധവും നനഞ്ഞ പടക്കം
തിരുവനന്തപുരം: സെക്രട്ടേയറ്റ് ഉപരോധം പോലെ തന്നെ ക്ലിഫ് ഹൗസ് ഉപരോധവും നനഞ്ഞ പടക്കം പോലെ ആകുമെന്ന് സൂചന. സോളാര്‍ വിഷയത്തില്‍ ഡിസംബര്‍ 9 ന് തുടങ്ങാനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം അത്ര കടുപ്പത്തില്‍ വേണ്ടെന്നാണ് എല്‍ഡിഎഫ് തീരുമാനം .
ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെക്രട്ടേറിയറ്റ് ഉപരോധം ഇടക്ക് വച്ച് പിന്‍വലിച്ചെങ്കിലും തുടര്‍ സമരങ്ങളുമായി സിപിഎം മുന്നോട്ട് പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടികള്‍ എല്ലാം ബഹിഷ്കരിക്കുകയും കരിങ്കൊടി കാണിക്കലും മറ്റുമായി തകൃതിയായി മുന്നോട്ട് പോയിക്കൊണ്ടിരിക്കവേയാണ് മുഖ്യന് കണ്ണൂരില്‍ വച്ച് കല്ലേറ് കൊണ്ടത്. ഇതോടെ ഇടത് സമരങ്ങള്‍ പ്രതിസന്ധിയില്‍ ആയി. തുടര്‍ന്നുളള ദിവസങ്ങളില്‍ എവിടേയും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഒന്നും അരങ്ങേറിയില്ല.

ക്ലിഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള സിപിഎം നേതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ എല്‍ഡിഎഫിലെ ധാരണ അങ്ങനെയൊന്നും അല്ല എന്നാണ് വിവരം.
ഡിസംബര്‍ 9 തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഉപരോധ സമരം തുടങ്ങുക. എന്നാല്‍ ഉച്ചയോടെ തന്നെ ഉപരോധം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ക്ലിഫ് ഹൗസിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നാണ് പറയുന്നതെങ്കിലും ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ മാത്രമേ കാര്യമായ ഉപരോധം ഉണ്ടാവുകയുള്ളൂ.
ഓരോ ദിവസവും ഓരോ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് ഉപരോധിക്കുക.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications