കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസ് ഉപരോധവും നനഞ്ഞ പടക്കം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേയറ്റ് ഉപരോധം പോലെ തന്നെ ക്ലിഫ് ഹൗസ് ഉപരോധവും നനഞ്ഞ പടക്കം പോലെ ആകുമെന്ന് സൂചന. സോളാര്‍ വിഷയത്തില്‍ ഡിസംബര്‍ 9 ന് തുടങ്ങാനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം അത്ര കടുപ്പത്തില്‍ വേണ്ടെന്നാണ് എല്‍ഡിഎഫ് തീരുമാനം .

ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെക്രട്ടേറിയറ്റ് ഉപരോധം ഇടക്ക് വച്ച് പിന്‍വലിച്ചെങ്കിലും തുടര്‍ സമരങ്ങളുമായി സിപിഎം മുന്നോട്ട് പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടികള്‍ എല്ലാം ബഹിഷ്‌കരിക്കുകയും കരിങ്കൊടി കാണിക്കലും മറ്റുമായി തകൃതിയായി മുന്നോട്ട് പോയിക്കൊണ്ടിരിക്കവേയാണ് മുഖ്യന് കണ്ണൂരില്‍ വച്ച് കല്ലേറ് കൊണ്ടത്. ഇതോടെ ഇടത് സമരങ്ങള്‍ പ്രതിസന്ധിയില്‍ ആയി. തുടര്‍ന്നുളള ദിവസങ്ങളില്‍ എവിടേയും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഒന്നും അരങ്ങേറിയില്ല.

Cliff House

ക്ലിഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ എല്‍ഡിഎഫിലെ ധാരണ അങ്ങനെയൊന്നും അല്ല എന്നാണ് വിവരം.

ഡിസംബര്‍ 9 തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഉപരോധ സമരം തുടങ്ങുക. എന്നാല്‍ ഉച്ചയോടെ തന്നെ ഉപരോധം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ക്ലിഫ് ഹൗസിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നാണ് പറയുന്നതെങ്കിലും ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ മാത്രമേ കാര്യമായ ഉപരോധം ഉണ്ടാവുകയുള്ളൂ.

ഓരോ ദിവസവും ഓരോ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് ഉപരോധിക്കുക.

English summary
LDF is planning to conduct Cliff house siege in a moderate way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X