കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ പറയൂ, പറഞ്ഞാല്‍ അത് ചെയ്തിരിക്കും; അതാണ് എല്‍ഡിഎഫ്: പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ ഇടപെടൽ ഈ സർക്കാർ നടത്തിയോ എന്ന്‌ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങൾക്കൊപ്പമാണ്‌ എൽഡിഎഫ്, എൽഡിഎഫിനൊപ്പമാണ്‌ ജനങ്ങൾ. അതുകൊണ്ടാണ് ഞങ്ങൾക്ക് ആശങ്കയില്ലാത്തത്. ചെയ്യാൻ കഴിയുന്നതേ എൽഡിഎഫ് ജനങ്ങളോട് പറയാറുള്ളൂ, പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്. ജനങ്ങൾ വിഷമത്തിലാകുമ്പോൾ അതിനുമുന്നിൽ നിസ്സഹായതയോടെ തലയിൽ കൈവച്ചിരിക്കുന്ന സർക്കാരല്ല നാടിന്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി സീറ്റിനെച്ചൊല്ലി പോര്: സി പി ജോണിനായി സീറ്റ് ചോദിച്ച് കോൺഗ്രസ്, വഴങ്ങാതെ ലീഗ്തിരുവമ്പാടി സീറ്റിനെച്ചൊല്ലി പോര്: സി പി ജോണിനായി സീറ്റ് ചോദിച്ച് കോൺഗ്രസ്, വഴങ്ങാതെ ലീഗ്

പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ ഇടപെടൽ ഈ സർക്കാർ നടത്തിയോ എന്ന്‌ ജനങ്ങൾ വിലയിരുത്തട്ടെ. പലവട്ടം അത്‌ നടത്തിക്കഴിഞ്ഞു. ഇനിയും അങ്ങനെതന്നെയാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്‌. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചാരണത്തിൽ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന ആശങ്കയില്ല. പ്രകടനപത്രികയിലെ 600 വാഗ്‌ദാനത്തിൽ 570 എണ്ണവും പൂർണമായും നടപ്പാക്കിയാണ്‌ എൽഡിഎഫ്‌ ജനങ്ങളെ അഭിമുഖീകരിക്കുന്നത്‌.
പ്രതിസന്ധിയുടെ ഘട്ടത്തിലും അസാധ്യമായത്‌ നേടാനായത്‌ ജനങ്ങളുടെ ഒരുമയും ഇച്ഛാശക്തിയുംകൊണ്ടാണ്‌. ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ പല വികസനപദ്ധതികളും യാഥാർഥ്യമായി.

pinarayi-vijayan

ജനങ്ങളാണ്‌ നേട്ടങ്ങളുടെ നേരവകാശികൾ. ഒന്നിന്റെയും മേന്മ സർക്കാർ അവകാശപ്പെടുന്നില്ല. പക്ഷേ, നമ്മുടെ നാടിനൊരു മേന്മയുണ്ട്‌. അത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌. വെല്ലുവിളികളെ ഐക്യത്താൽ അതിജീവിച്ച ജനതയെ ഏതെങ്കിലും ഘട്ടത്തിൽ ഒരു നല്ലവാക്ക്‌ പറഞ്ഞ്‌ അഭിനന്ദിക്കുകയെങ്കിലും ചെയ്യാൻ തയ്യാറാകാത്ത പ്രതിപക്ഷം ജനങ്ങളെയാണ്‌ അപമാനിക്കുന്നത്. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സർക്കാർ ശ്രമിച്ചു. ഒന്നിനുപോലും പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചില്ല. രാഷ്‌ട്രീയമായ ഭിന്നതയുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ, ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ എന്തിനാണ്‌ എതിർക്കുന്നത്‌. അധികാരത്തിലെത്തിയാൽ കേരളബാങ്ക്‌ പിരിച്ചുവിടുമെന്നാണ്‌ യുഡിഎഫ്‌ പറയുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നടക്കം കേരളബാങ്കിനെക്കുറിച്ച്‌ പഠിക്കാൻ സംഘങ്ങൾ എത്തുമ്പോഴാണ്‌ ഇത്‌.

വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ, 150 കമ്പനി കേന്ദ്ര സേന, തിരഞ്ഞെടുപ്പിൽ അറിയേണ്ടതെല്ലാംവോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ, 150 കമ്പനി കേന്ദ്ര സേന, തിരഞ്ഞെടുപ്പിൽ അറിയേണ്ടതെല്ലാം

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

എന്തിനാണ്‌ ഈ കെറുവെന്ന്‌ മനസ്സിലാകുന്നില്ല. ജനങ്ങൾക്ക്‌ വലിയ സംതൃപ്തിയുണ്ടെന്ന്‌ പ്രതിപക്ഷത്തിനറിയാം. അപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗവേഷണം നടത്തി ഓരോന്ന്‌ കണ്ടുപിടിക്കുകയാണ്‌. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാകുമെന്ന ധാരണയിലാണ്‌ ഇപ്പോൾ യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്‌. സ്വന്തം ജീവിതാനുഭവങ്ങൾകൊണ്ട്‌ ഈ സർക്കാരിനെ വിലയിരുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളെ അത്ര പെട്ടെന്നൊന്നും തെറ്റിദ്ധരിപ്പിക്കാൻ പറ്റുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
LDF says only things that can be done by the govt says pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X