കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; ഗൗരിയമ്മയ്ക്കും പിസി ജോര്‍ജിനും സീറ്റില്ല

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങള്‍ക്കോ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കോ ഇടനല്‍കാതെ എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയായി. തിങ്കളാഴ്ച നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് യുഡിഎഫിനെ കടത്തിവെട്ടി എല്‍ഡിഎഫ് സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയത്. മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎം 92 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ 27 സീറ്റുകളില്‍ സിപിഐ മത്സരിക്കും.

സീറ്റുവിഭജനത്തില്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയെയും പിസി ജോര്‍ജിനെയും പരിഗണിച്ചില്ല. അതേസമയം, കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍ത്തി പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെയും കൂട്ടരുടെയും ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാലു സീറ്റുകള്‍ നല്‍കി. സിപിഐ ഒരു സീറ്റ് അധികം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ മാത്രമാണ് ഒടുവില്‍ ലഭിച്ചത്.

pc-george

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികളുടെ സീറ്റുവിവരം ഇങ്ങനെയാണ്. സിപിഐഎം 92 സീറ്റ്, സിപിഐ 27 സീറ്റ്, ജനതാദള്‍ എസ് 5 സീറ്റ്, എന്‍സിപി 4 സീറ്റ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് 4 സീറ്റ്, ഐഎന്‍എല്‍ 3 സീറ്റ്, സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം 1 സീറ്റ്, കോണ്‍ഗ്രസ് എസ് 1 സീറ്റ്,

ആര്‍എസ്പി ലെനിനിസ്റ്റ് 1 സീറ്റ്, കേരള കോണ്‍ഗ്രസ് ബി 1, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് 1 സീറ്റ്.

ചവറ സീറ്റിലാണ് സിഎംപി മത്സരിക്കുന്നത്. ആര്‍എസ്പി എല്‍ കുന്നത്തൂരും കേരള കോണ്‍ഗ്രസ് ബി പത്തനാപുരം സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം കടുത്തുരുത്തിയിലാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, തിരുവനന്തപുരം, ഇടുക്കി ഉള്‍പ്പടെയുള്ള നാല് സീറ്റുകളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുക. മാര്‍ച്ച് 30ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി.

English summary
LDF kerala assembly election, LDF Seat Sharing Process Completed for assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X