ഇടുക്കി ഹര്‍ത്താലിന് ഇടത് പിന്തുണ
തൊടുപുഴ:ഉപാധിരഹിത പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 28 ശനിയാഴ്ച ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വനം ചെയ്തു. സമരത്തിന് പിന്തുണയുമായി എല്‍ഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ചയാണ് ജില്ലയില്‍ പട്ടയ മേള നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. പട്ടയ വിതരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നുണ്ട്. മുഖ്യമന്ത്രിയെ തടയും എന്നായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഈ തിരുമാനം പിന്നീട് മാറ്റി.

സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 31 ന് ധനമന്ത്രി കെഎം മാണിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. പട്ടയ നടപടികളില്‍ ഇളവ് നല്‍കാനുള്ള മന്ത്രി സഭ തീരുമാനം ഇടുക്കി.ിലെ പ്രശ്‌നം പരിഹരിക്കാന്‍ മതിയാകില്ലെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട്.
കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കാമെന്ന ഉപാധിയോടെയാണ് പട്ടയം നല്‍കുന്നത് ഇത് ഹൈറേഞ്ച് സംരക്ഷണ സമിതി അംഗീകരിക്കുന്നില്ല. ഉപാധികള്‍ ഇല്ലാത്ത പട്ടയം തന്നെ വികരണം ചെയ്യണം എന്നാണ് ആവശ്യം.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേയും ഇടുക്കിയില്‍ ശക്തമായ സമരം സംഘടിപ്പിച്ച്ത് ഹൈറേഞ്ച് സംരത്ഷണ സമിതി ആയിരുന്നു. അന്നും ഇടത് പക്ഷത്തിന്റെ പിന്തുണ സമരത്തിനുണ്ടായിരുന്നു.












Click it and Unblock the Notifications