Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് സര്‍ക്കാരിന്റെത് നയമില്ലാത്ത നയപ്രഖ്യാപനം: ചെന്നിത്തല

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റേത് നയമില്ലാത്ത നയപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം തള്ളി മുന്‍ ധനമന്ത്രി കെഎം മാണിയും രംഗത്തെത്തി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കെഎം മാണി പറഞ്ഞു. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടിരുന്നു.

Ramesh Chennithala

അടിസ്ഥാന സൗകര്യത്തിന് പോലും ഫണ്ടില്ലാത്തത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് വന്‍ വീഴ്ചയാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപനത്തില്‍ പുതുമയൊന്നും ഇല്ലെന്ന് പികെ കുഞ്ഞാലികുട്ടിയും അഭിപ്രായപ്പെട്ടു. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും, സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും, തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, 1500 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് എന്നിവയാണ് നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+