കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണമാറ്റത്തിന് സാധ്യത അടിമാലി പഞ്ചായത്ത് ഭരണസമിതിയില്‍ അഭിപ്രായ ഭിന്നത ഭരണം തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

അടിമാലി: വൈസ് പ്രസിഡന്റ് പദവിയെ ചൊല്ലി അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമതിക്കുള്ളില്‍ പ്രതിസന്ധി പുകയുന്നു. നിലവിലെ ധാരണ പ്രകാരം ഇപ്പോഴത്തെ വൈസ് പ്രസിഡന്റ,് സ്ഥാനം രാജിവച്ചൊഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്.ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പ്രതിസന്ധി മുതലെടുത്ത് പഞ്ചായത്തിന്റെ ഭരണം പിടിക്കാന്‍ എല്‍ഡിഎഫും നീക്കങ്ങളാരംഭിച്ചതായാണ് സൂചന.

പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് പദവി മാറ്റത്തെച്ചൊലിയാണ് യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്.ധാരണ പ്രകാരം രണ്ട് വര്‍ഷത്തിനുശേഷം മുസ്ലീംലീഗിന് വൈസ് പ്രസിന്റ് പദം ലഭിക്കേണ്ടതാണ്.എന്നാല്‍ ഇതിന് സാഹചര്യമൊരുങ്ങാത്തതാണ് യുഡിഎഫിനെ വെട്ടിലാഴ്ത്തിയത്.21 അംഗ ഭരണസമതിയില്‍ യുഡിഎഫ് 10,എല്‍ഡിഎഫ് 9,സ്വതന്ത്രര്‍ 2 എിങ്ങനെയാണ് കക്ഷി നില.സ്വതന്ത്രരില്‍ ഒരാള്‍വീതം യുഡിഎഫിനും എല്‍ഡിഎഫിനും പിന്തുണ നല്‍കി വരുു.സ്വതന്ത്രനായി വിജയിച്ചെത്തിയ വിനു ചോപ്രക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് യുഡിഎഫ് അധികാരമുറപ്പിച്ചത്.വൈസ് പ്രസിഡന്റ് സ്ഥാനത്തിനു പകരം ആദ്യരണ്ട് വര്‍ഷം രണ്ട് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യുഡിഎഫ് മുസ്ലീംലീഗിന് നല്‍കുകയും ചെയ്തു.

adimaly

എന്നാല്‍ കാലവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം വിനുചോപ്ര മുസ്ലീംലീഗിന് വച്ചുമാറാത്തതാണ് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമതിയെ പിടിച്ചുകുലുക്കുന്നത്..വൈസ് പ്രസിഡന്റ് സ്ഥാനം നിര്‍ബന്ധിപ്പിച്ച് രാജിവയ്പ്പിക്കുതിലൂടെ ഭരണനഷ്ടമുള്‍പ്പെടെയുള്ള പ്രതിസന്ധി കോണ്‍ഗ്രസ് ഭയക്കുന്നുമുണ്ട്.കമ്മറ്റി രൂപവത്ക്കരണവേളയില്‍ തഴയപ്പെട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം അവകാശമുയിച്ചേക്കാമെന്നതും തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ മാണിഗ്രൂപ്പിന്റെ നിലപാട് എത്തരത്തിലാകുമെ ആശങ്കയും കോണ്‍ഗ്രസിനില്ലാതെയില്ല.മാണിക്ക് 1ഉം ലീഗിന് 2ഉം അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമതിയില്‍ ഇപ്പോള്‍ ഉള്ളത്.

English summary
LDF to get their administration back in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X