കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി നിഷേധ സമരവുമായി ഇടതുമുന്നണി മുന്നോട്ട് പോകും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: നികുതി നിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇടതുമുന്നണി. സര്‍ക്കരിന്റെ നികുതി വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്നും എല്‍ഡിഎഫ്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

നികുതി വര്‍ധിപ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. ജനവിരുദ്ധപരമായ ഓര്‍ഡിനന്‍സാണിത്. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് നികുതി വര്‍ധന ഏര്‍പ്പെടുത്തിയതെന്നും എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ അറിയിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

Pinarayi, VS

നികുതി ബഹിഷ്‌കരിച്ചുള്ള സമരത്തിന് സിപിഎം നേതാക്കള്‍ മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ഇത് നടപ്പാക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. നികുതി ബഹിഷ്‌കരണത്തിന് ആദ്യം ആഹ്വാനം ചെയ്ത പ്രതിപക്ഷനേതാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. സര്‍ക്കാരിന്റെ നികുതി വര്‍ധന ബഹിഷ്‌കരിയ്ക്കണമെന്ന് പ്രമുഖ സിപിഎം നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

English summary
Slamming the Congress-led UDF Government for steep hike in taxes and service fees, LDF to launch stir against tax hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X