കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫ് പടിവാതിൽക്കൽ കാത്തുനിന്ന് വീരൻ; യുഡിഎഫിൽ നിന്നും കൽപ്പറ്റ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു!

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: എൽഡിഎഫ് മുന്നണിയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് എംപി വീരേന്ദ്രകുമാർ. യുഡിഎഫ് വിട്ട് ജെഡിയു എൽഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൽപ്പറ്റ നഗരസഭ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ചെയര്‍പേഴ്സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ കല്‍പ്പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ് ടമാവുകയായിരുന്നു.

ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടിക്കെതിരെ 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. നഗരസഭയില്‍ രണ്ട് അംഗങ്ങളാണ് ജെഡിയുവിനുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 10 ഉം സിപിഐക്ക് രണ്ടും. ജെഡിയുവിന്റെ രണ്ട് പേരും കോണ്‍ഗ്രസ് വിമതനായി ജയിച്ച ആര്‍ രാധാകൃഷ്ണനും പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു.

സഖാക്കളെ...

സഖാക്കളെ...

28 അംഗ നഗരസഭയില്‍ നിലവില്‍ യുഡിഎഫ് പക്ഷത്ത് കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ലീഗിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ജെഡിയു എൽഡിഎഫിന്റെ ഘടക കക്ഷി ആയില്ലെങ്കിലും സഖാക്കളെ എന്ന് അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെ എംപി വീരേന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു.

വിപ്പ് നൽകിയിരുന്നു

വിപ്പ് നൽകിയിരുന്നു

അവിശ്വാസത്തിനെതിരെ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദള്‍(യു) രണ്ടംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. യുഡിഎഫിന്റെ ഭാഗമായിരിക്കെ കൗണ്‍സിലര്‍മാരായ ബിന്ദു ജോസ്, ഡി രാജന്‍ എന്നിവര്‍ക്കാണ് ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് എഎസ് രാധാകൃഷ്ണന്‍ വിപ്പ് നല്‍കിയത് എന്ന് വാർത്തകൾ വന്നിരുന്നു.

അങ്ങിനൊരു മണ്ടത്തരം കാണിക്കില്ല

അങ്ങിനൊരു മണ്ടത്തരം കാണിക്കില്ല

നിലവിലുള്ള രണ്ടംഗങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ വിപ്പ് നല്‍കിയതായി കേള്‍ക്കുന്നുണ്ട്. അദ്ദേഹം അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല, കൂലിക്കാരോ വ്യാജന്‍മാരോ അദ്ദേഹത്തിന്റെ പേരില്‍ വിപ്പ് നല്‍കിയിട്ടുണ്ടങ്കില്‍ അത് നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് പിന്നീട് രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

പേരും കൊടിയും അമ്പ് ചിഹ്നവും

പേരും കൊടിയും അമ്പ് ചിഹ്നവും


തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനതാദള്‍(യു) എന്ന പേരും കൊടിയും അമ്പ് ചിഹ്നവും ഓഫീസുകളും അനുവദിച്ച് നല്‍കിയത് നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റായ പാര്‍ട്ടിക്കാണ്. ജനതാദള്‍(യു) എന്ന പേരും അതിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വവും രാജിവെക്കേണ്ടിവന്ന വീരേന്ദ്രകുമാര്‍ കല്‍പ്പറ്റയില്‍ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയെന്നത് രാഷ്ട്രീയ ബോധമുള്ളവര്‍ വിശ്വസിക്കില്ലന്നും എഎസ് രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളക്കുശേഷം വീണ്ടും ഇടതുപക്ഷത്തോടൊപ്പം എത്തിയതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ വ്യക്തമാക്കിയിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് സഖാക്കൾ അന്ന് സ്വീകരിച്ചത്. നാല്‍പത് വര്‍ഷം ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചത് ഒരാദര്‍ശത്തിനു വേണ്ടിയാണ്. വീണ്ടും ആ ആദര്‍ശത്തിന് വേണ്ടി ഭാഗഭാക്കാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാർട്ടി ആത്മ പരിശേധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...പാർട്ടി ആത്മ പരിശേധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...

നിഗൂഡതകള്‍ ഒളിപ്പിക്കുന്ന കാല്‍വിരലുകള്‍.... അകന്ന പെരുവിലോ? ജീവതവും അകന്നു പോകുംനിഗൂഡതകള്‍ ഒളിപ്പിക്കുന്ന കാല്‍വിരലുകള്‍.... അകന്ന പെരുവിലോ? ജീവതവും അകന്നു പോകും

English summary
LDF took over power from UDF in kalpetta muncipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X