കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തു; സിപിഎം സ്വതന്ത്ര പഞ്ചായത്ത് പ്രസിഡന്റ്, ബിജെപി പരാജയം പൂര്‍ണ്ണം

  • By Desk
Google Oneindia Malayalam News

ബിജെപിയെ പ്രതിരോധിക്കുന്നതിനും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനും രാജ്യത്താകമാനം പ്രതിപക്ഷ കക്ഷികള്‍ സഖ്യങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ബിജെപി അധികാരത്തിലെത്തുന്നതിന് തടയിടാന്‍ വേണ്ടി വലിയ വിട്ടു വീഴ്ച്ചകളാണ് കോണ്‍ഗ്രസ് നടത്തുന്നത്.ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം ഇടത്പക്ഷം ചേരുമോയെന്ന ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

<strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ</strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസ്സുമായി പരസ്യമായി സഖ്യത്തിനില്ലെന്ന് ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ സിപിഎം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപിയ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ എന്ത് നീക്കുപോക്കുകള്‍ക്ക് തയ്യാറായിരിക്കുകയാണ് ഇരുപാര്‍ട്ടികളും. അതിന്റെ ഉദാഹരണമാണ് കാസര്‍കോഡ് ജില്ലയില്‍ കണ്ടത്.

<strong>ഈ മരയൂളകള്‍ വിചാരിക്കുന്നതെന്താണ്; കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്, മറുപടിയുമായി കെ സുരേന്ദ്രന്‍</strong>ഈ മരയൂളകള്‍ വിചാരിക്കുന്നതെന്താണ്; കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്, മറുപടിയുമായി കെ സുരേന്ദ്രന്‍

രണ്ട് മാസങ്ങള്‍ക്കിടെ

രണ്ട് മാസങ്ങള്‍ക്കിടെ

കേരളത്തില്‍ ബിജെപി കാര്യമായ സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ, കാറഡുക്ക എന്നീ നാല് പഞ്ചായത്തുകളില്‍ ബിജെപിയായിരുന്നു അടുത്ത കാലത്ത് വരെ ഭരണം നടത്തിയിരുന്നത് എന്നാല്‍ .കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ രണ്ട് പഞ്ചായത്തിലെ ഭരണമാണ് ബിജെപിക്ക് ഭരണം നഷ്ടമായിരിക്കുന്നത്.

യുഡിഎഫ് പിന്തുണ

യുഡിഎഫ് പിന്തുണ

സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചതോടെ ഈ മാസം ആദ്യം കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റിന് രാജിവെക്കേണ്ടി വന്നിരുന്നു.

കാറഡുക്ക

കാറഡുക്ക

18 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യുഡിഎഫ് പിന്തുണക്കുകയായിരുന്നു. സിപിഎമ്മിന് ഒറ്റക്ക് അവിശ്വാസപ്രമേയത്തെ വിജിയിപ്പിക്കാനുള്ള അംഗസഖ്യയുണ്ടായിരുന്നില്ല. ഈ സാഹാചര്യത്തിലാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.

സിപിഐഎം അവിശ്വാസ പ്രമേയം

സിപിഐഎം അവിശ്വാസ പ്രമേയം

യുഡിഎഫിന്റെ പിന്തുണയോടെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പതിനെട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക. പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഇന്ന്

ഇന്ന്

അവിശ്വാസ പ്രമേയം പാസ്സായതിനെ തുടര്‍ന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചിരുന്നു. പിന്നീട് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടന്നത് ഇന്നായിരുന്നു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാം എന്നായിരുന്നു ബിജെപിയുടെ കണക്ക്ക്കൂട്ടല്‍.

അംഗബലം

അംഗബലം

എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎം സ്വതന്ത്രയായ അനസൂയ റൈ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പതിനഞ്ച് അംഗ പഞ്ചായത്തില്‍ ബിജെപി ഏഴ് അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. പ്രതിപക്ഷ നിരയില്‍ സിപിഐഎമ്മിന് അഞ്ചും, മുസ്ലിം ലീഗിന് രണ്ടും, കോണ്‍ഗ്രസ്സിന് ഒരു അംഗവുമാണ് ഉള്ളത്

എന്‍മകജെയിലും

എന്‍മകജെയിലും

കാറഡുക്ക പഞ്ചായത്തിലേതിന് സമാനമായ രീതിയില്‍ എന്‍മകജെ പഞ്ചായത്തിലും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെ കാറഡുക്കയ്ക്ക് പിറെ എന്‍മകജെയിലും പിജെപിക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു.

അടുത്ത ദിവസം

അടുത്ത ദിവസം

എന്‍മകജെയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും. യുഡിഎഫ് അംഗമായിരിക്കും ഇവിടെ ബിജെപിക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണയ്ക്കാനാണ് നിലവിലെ സാധ്യത. അതോടെ കാറഡുക്കയ്ക്ക് പുറമെ എന്‍മകജയില്‍ ബിജെപി ഭരണത്തിന് പൂര്‍ണ്ണ അന്ത്യമാകും.

English summary
ldf udf alliance wins in karadukka panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X