പ്രതിഷേധം കൂട്ടത്തല്ലിൽ കലാശിച്ചു: പിറവം നഗരസഭയിൽ നടന്നത്; വനിത അംഗങ്ങളും റോൾ ഭംഗിയാക്കി
അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്ന പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
പിറവം: പിറവം നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്ന പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഒടുവിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാത്തിയത്.

നഗരസഭ അധ്യക്ഷൻ സാബു കെ ജേക്കബ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ്. യുഡിഎഫാണ് ഭരണം നടത്തുന്നത്. അധ്യക്ഷൻ രാജി വയ്ക്കമമെന്നാനവശ്യപ്പെട്ട് എൽഡിഎഫും ബിജെപിയുമാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം വാഗ്വാദത്തിലേക്ക് കലാശിച്ചു. ഈ വാഗ്വാദമാണ് കൂട്ടത്തല്ലിൽ എത്തിയത്.
വനിത അംഗങ്ങളും പ്രതിഷേധത്തിൽ പങ്കാളകളായി. പങ്ക് നിർവഹിച്ച് വനിത അംഗങ്ങളും തല്ലിൽ പങ്കാളികളായതോടയാണ് പോലീസ് ഇടപെട്ടത്. പോലീസ് ഇടപെട്ട് എല്ലാവരെയും പിരിച്ചുവിടുകയായിരുന്നു.












Click it and Unblock the Notifications