Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫ്-എല്‍ഡിഎഫ് ധാരണയെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മഞ്ചേശ്വരത്തും എല്‍ഡിഎഫ്- യുഡിഎഫും തമ്മില്‍ വോട്ട് മറിയ്ക്കാന്‍ ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വോട്ട് മറിക്കല്‍ ധാരണയുള്ളതിനാല്‍ ഇരു മണ്ഡലങ്ങളിലും അട്ടിമറികള്‍ക്ക് സാധ്യതയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

sreedpinarayi

എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് മറിയ്ക്കാന്‍ ധാരണയുണ്ടെന്ന് നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് തങ്ങളുടെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും സമയമാവുമ്പോള്‍ പുറത്തുവിടുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

അതിനിടെ മഞ്ചേശ്വരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയ്ക്ക് അധികാരമുണ്ടായിരുന്ന പഞ്ചായത്തുകളിലൊന്നായിരുന്ന എന്‍മകജെ പഞ്ചായത്തിലെ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അതൃപ്തിയാണ് പ്രവര്‍ത്തകരുടെ കൂടുമാറ്റത്തിന് പിന്നില്‍ എന്നാണ് വിവരം. രവീശ തന്ത്രി കുണ്ടാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+