ഇടതിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി. ഉണ്ണികൃഷ്ണന്റെ വീഡിയോ
കൊച്ചി: പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയ്ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കിയ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടിയും പ്രത്യേക വീഡിയോ തയ്യാറാക്കി. അച്ഛന്‍ മകളോട് മുത്തശ്ശിക്കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ വന്‍ വികസനം കൊണ്ടുവന്നെന്ന വാദം കള്ളമാണെന്ന് പറയുന്നതാണ് വീഡിയോ. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായ ഉണ്ണികൃഷ്ണന്‍ തികച്ചും സൗജന്യമായാണ് വീഡിയോയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത്. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വികസന വാദങ്ങള്‍ പൊള്ളയാണെന്ന് വീഡിയില്‍ പറയുന്നുണ്ട്.

ബിജുവും മേഘയുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. സതീഷ്‌കുറുപ്പാണ് ഛായാഗ്രഹണം. ചാര്‍ളി സിനിമയുടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എഡിറ്റിങും ബിജിപാല്‍ പശ്ചാത്തല സംഗീതവും നിര്‍വിഹിച്ച വീഡിയോ പുറത്തിറങ്ങിയ ഉടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇടതുപക്ഷ അനുഭാവികളും പ്രമുഖ നേതാക്കളും തങ്ങളുടെ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വീഡിയോകളും പാട്ടുകളും മറ്റുമായി സമൂഹ മാധ്യമത്തിലൂടെ പ്രചരണം നടത്താനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. യുഡിഎഫും ബിജെപിയും സമാന രീതിയില്‍ പ്രചരണം നടത്തും. വാട്‌സ് ആപ് പോലുള്ള മാധ്യമങ്ങളെ ശരിയായ രീതിയില്‍ വിനിയോഗിക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകൂടിയാകും ഇത്തവണത്തേത്.












Click it and Unblock the Notifications