കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരൻ പറഞ്ഞത് സത്യം!!മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചു!! സമ്മാനം ബാർ കോഴ!!

മുഖ്യമന്ത്രി പദം നിരസിച്ചതിന് ബാർ കോഴ സമ്മാനം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: കേരള കോൺഗ്രസ് നേതാവ് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചുവെന്ന മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെ അക്കാര്യം സ്ഥിരീകരിച്ച് കേരള കോൺഗ്രസ് രംഗത്ത്. കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫിനെ അട്ടിമറിച്ച് മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചുവെന്നും ആ ശ്രമം അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് ബാർ കോഴയിൽ മാണിയെ കുടിക്കിയതെന്നുമാണ് ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

<strong>ജിഷ്ണുവിനോടുള്ള പ്രതികാരം അവസാനിച്ചിട്ടില്ല!! പക വീട്ടാൻ കോളേജ് അധികൃതർ ചെയ്തത്!!</strong>ജിഷ്ണുവിനോടുള്ള പ്രതികാരം അവസാനിച്ചിട്ടില്ല!! പക വീട്ടാൻ കോളേജ് അധികൃതർ ചെയ്തത്!!

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. മാണിയെ തകർക്കാൻ കോൺഗ്രസിലെ ചില നേതാക്കൾ കൂട്ടു നിന്നതായും ലേഖനത്തിൽ ആരോപണം ഉണ്ട്. മാണിയുടെ നെഞ്ചിൽ കുത്തിയ ബ്രൂട്ടസുമാർക്ക് മാപ്പില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പദം നിരസിച്ചതിന് ബാർ കോഴ സമ്മാനം

മുഖ്യമന്ത്രി പദം നിരസിച്ചതിന് ബാർ കോഴ സമ്മാനം

മുഖ്യമന്ത്രി പദം നിരസിച്ചതിന് ബാർ കോഴ സമ്മാനം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. ജി സുധാകരൻ ഇടുക്കിയിൽ നടത്തിയ പ്രസ്താവന ദുരുദ്ദേശ പരമല്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി പദം വാഗ്ദാനം

മുഖ്യമന്ത്രി പദം വാഗ്ദാനം

യുഡിഎഫിനെ അട്ടിമറിച്ച് മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചുവെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ യുഡിഎഫിനെ തകർക്കാൻ മാണി തയ്യാറായിരുന്നില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. ശക്തമായ പ്രലോഭനമാണ് ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു.

ഫലം ബാർ കോഴ വിവാദം

ഫലം ബാർ കോഴ വിവാദം

മാണിക്കെതിരായ ബാർകോഴ വിവാദം അതിന്റെ ഫലമായിരുന്നുവെന്നാണ് ലേഖനത്തിൽ പറയുന്നത്. എൽഡിഎഫിന്റെ പ്രലോഭനത്തിൽ വീഴാതിരുന്നതാണോ അദ്ദേഹം ചെയ്ത തെറ്റെന്നും ലേഖനത്തിൽ ചോദിക്കുന്നു. ഏതെങ്കിലുമൊരു നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയ ‌ത്യാഗം ചെയ്യുമോയെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു

കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു

മാണിയെ വീഴ്ത്താൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്. എന്നിട്ട് മാണിക്കു മുന്നിൽ അവർ അഭിനയിക്കുകയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. മാണിയെ ബാർകോഴ കേസിൽപ്പെടുത്തിയതിൽ ഇവർക്കും പങ്കുണ്ടെന്ന് ലേഖനം ആരോപിക്കുന്നു.

രാഷ്ട്രീയ ബ്രൂട്ടസുമാർക്ക് മാപ്പില്ല

രാഷ്ട്രീയ ബ്രൂട്ടസുമാർക്ക് മാപ്പില്ല

മാണിയെ തകർത്താൽ കോൺഗ്രസ് ശക്തിപ്പെടുമെന്ന് അവർ കരുതിയെന്നും ലേഖനം പറയുന്നു. മാണിയുടെ നെഞ്ചിൽ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാക്ക് മാപ്പില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് രൂക്ഷ വിമർശനം

കോണ്‍ഗ്രസിന് രൂക്ഷ വിമർശനം

കോൺഗ്രസിനെ ലേഖനത്തിൽ രൂക്ഷ ഭാഷയിൽ തന്നെ വിമർശിക്കുന്നുണ്ട്. കോൺഗ്രസ് രാഷ്ട്രീയ വഞ്ചന കാണിച്ചെന്നാണ് ആരോപണം. ജോസ് കെ മാണി എംപിയെ കേന്ദ്ര മന്ത്രിയാക്കാതിരുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത്.

സുധാകരൻ പറഞ്ഞത്

സുധാകരൻ പറഞ്ഞത്

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചിരുന്നുവെന്ന് സുധാകരനാണ് വെളിപ്പെടുത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇതെന്നും എൽഡിഎഫ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ സ്വപ്നം കാണാനാവാത്ത പദവിയിലെത്താൻ മാണിക്ക് കഴിയുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സുധാകരൻ പിന്നീട് നിഷേധിച്ചു.

English summary
ldf welcome km mani for cm post kerala congress mouthpiece prathichaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X