വിഎസ് നയിക്കുന്നതാവും ഇടതുപക്ഷത്തിന് നല്ലതെന്ന് കാനം രാജേന്ദ്രന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിഎസ് അച്യുതാനന്ദന്‍ നയിക്കുന്നത് ഗുണകരമായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എന്നാല്‍ വിഎസ് മത്സരിക്കണോ വേണ്ടയോ എന്ന് അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധിയില്ല എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ വിഎസ് നയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി.

നേരത്തെ ഇടതുപക്ഷമുന്നണിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് നയിക്കുമെന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിപ്രായത്തെ സിപിഎം തള്ളിയിരുന്നു.
എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിഎസിന്റെ നേതൃത്വത്തില്‍ പ്രചരണം നടത്തിയ ഇടതുപക്ഷം മികച്ച വിജയം നേടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ നേതാക്കളുടെ പ്രതികരണം.
സിപിഐയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായപരിധി നിശ്ചയിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications