ശശി തരൂര്‍ തോല്‍ക്കും;ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് മുന്നണി മേല്‍ക്കൈ നേടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുന്പ് കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത് മുന്നണിയ്ക്ക് 12 സീറ്റും യു ഡിഎഫിന് 8 സീറ്റും ലഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് മംഗളം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്ത ശശി തരൂര്‍ തോല്‍ക്കും. വടകര സീറ്റ് എല്‍ഡിഎഫ് നേടുമെന്നും പറയുന്നു. തിരുവവന്തപുരത്ത് ബെനറ്റ് എബ്രഹാമും എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെവി തോമസും വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍ പ്രകാരം എല്‍ഡിഎപിന് ലഭിയ്ക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍ ഇവയാണ്: തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, ചാലക്കുടി, തൃശ്ശൂര്‍, കോഴിക്കോട്, വടകര, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍. ഇടുക്കി
യുഡിഎഫിന് ലഭിയ്ക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍ ഇവയാണ്. മാവേലിക്കര, എറണാകുളം, പൊന്നാനി, മലപ്പുറം, വയനാട്, കോട്ടയം, പത്തനംതിട്ട. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് ശക്തമായ അടിയൊഴുക്കാണുണ്ടായതെന്നും ആരും പ്രതീക്ഷിയ്ക്കാത്ത വിജയ പരാജയങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ടിംഗിന് മുന്‍പ് ശേഖരിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സാധ്യത പട്ടിക. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചു. പട്ടികയുടെ അവസാന ഘട്ടം തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കും.












Click it and Unblock the Notifications