എല്‍ഡിഎഫ് മേല്‍ക്കൈ നേടുമെന്ന് സിപിഐ യോഗം
കൊച്ചി: ലോക്‌സഭതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിയ്ക്കുമെന്ന് സിപിഐ. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തല്‍. 12 മുതല്‍ 14 മണ്ഡലങ്ങളില്‍ വരെ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍
പല മണ്ഡലങ്ങളിലും മത്സരം കടുത്തതായിരുന്നെന്നും എന്നാല്‍ പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ മുമ്പിലെത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞെന്നും യോഗം വിലയിരുത്തി. തെക്കന്‍ കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെയായിരുന്നെന്നും സിപിഐ നേതൃത്വം.

വിലക്കയറ്റമുള്‍പ്പെടയുള്ള സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞെന്നും യോഗം. വിലക്കയറ്റമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ തെക്കന്‍ കേരളത്തില്‍ സര്‍ക്കാരിനെതിരായ വികാരം ശക്തമായിരുന്നെന്നും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. തൃശ്ശൂര്‍, വയനാട്, മാവേലിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ശക്തമായ വിജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മലബാര്‍ മേകളയിലെ രണ്ട് സീറ്റൊഴികെ മറ്റെല്ലാം മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും യോഗം.












Click it and Unblock the Notifications