ശബരിമല ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ അബദ്ധം; എൽഡിഎഫിന് 100 സീറ്റ് വരെ കിട്ടുമെന്ന് ശൈലജ
തിരുവനന്തപുരം; കേരളത്തിൽ ഇടതുമുന്നണി 80 മുതൽ 100 സീറ്റ് വരെ നേടി വിജയിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളോട് ജനത്തിന് വലിയ ആഭിമുഖ്യം ഉണ്ടെന്നും ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും ശൈലജ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിനോടാണ് മന്ത്രിയുടെ പ്രതികരണം.

ശബരിമല ആയുധമാക്കിയതാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഒരിക്കൽ ജനങ്ങളെ കബിളിപ്പിക്കാം. എന്നാൽ എല്ലാ കാലത്തും അത് നടക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തന്റെ മുൻ മണ്ഡലമായ കൂത്തുപറമ്പിൽ കെപി മോഹനൻ പരാജയപ്പെടുമെന്ന പ്രചരണങ്ങളോടും മന്ത്രി പ്രതികരിച്ചു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
എനിക്ക് വോട്ട് ചെയ്തവർ മണ്ഡലത്തിലെ വികസനം കൂടി കണക്കില്ലെടുത്ത് കെപിക്കും വോട്ട് ചെയ്യും. വ്യക്തിപരമായും കെപിക്ക് മണ്ഡലവുമായി നല്ല ബന്ധവുമുണ്ട്. നല്ല ഭൂരിപക്ഷത്തോടെ തന്നെ അദ്ദേഹത്തിന് അവിടെ വിജയിക്കാൻ സാധിക്കും. മഹാമാരിയും പ്രളയവും ഒന്നും ഇല്ലായിരുന്നെങ്കില്‍ മുപ്പത് വര്‍ഷം മുന്നോട്ട് കേരളം എത്തുമായിരിന്നു. അത്യാസന്ന ഘട്ടത്തിൽ ജനങ്ങളുടെ ജീവിത്തിനാണ് വിലകൊടുക്കേണ്ടത്. അതുകൊണ്ടാണ് പെന്‍ഷനും ഭക്ഷ്യകിറ്റുമെല്ലാം കൃത്യസമയത്ത് വീട്ടിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications