കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന് മൂന്നിടത്ത് മാത്രം ജയിക്കുമെന്ന് ഘടക കക്ഷി,യുഡിഎഫിന് 17 സീറ്റിലും സാധ്യത

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി ഘടകക്ഷിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. വയനാടും മലപ്പുറവും ഒഴികെ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് സാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ വെറും മൂന്ന് സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം ഉറപ്പിക്കാവുന്നത് എന്നാണ് ഘടക കക്ഷിയായ ജനതാദള്‍ എന്ന് വിലയിരുത്തുന്നത്.

പാലക്കാടും ആറ്റിങ്ങലിലും അടക്കം ഇത്തവണ അട്ടിമറി വിജയം നടക്കുമെന്ന യുഡിഎഫ് പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് എല്‍ഡിഎഫ് ഘടക കക്ഷിയുടെ വിലയിരുത്തല്‍. വിശദാംശങ്ങളിലേക്ക്

 എല്‍ഡിഎഫിന് തിരിച്ചടി

എല്‍ഡിഎഫിന് തിരിച്ചടി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 18 സീറ്റും വിജയിക്കാുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു എല്‍ഡി​എഫിന്‍റെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍. സിപിഎമ്മും സിപിഐയും ഇടതിന് വ്യക്തമായ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്.

 മൂന്ന് സീറ്റുകളില്‍

മൂന്ന് സീറ്റുകളില്‍

എന്നാല്‍ വെറും മൂന്ന് സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കം എന്നാണ് ജനതാദള്‍ എസിന്‍റെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍. പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ സീറ്റുകളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടാകൂവെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട്.

 സാധ്യത ഇല്ല

സാധ്യത ഇല്ല

കോഴിക്കോടും വടകരയിലും നേരിയ മുന്‍തൂക്കം മാത്രമാണ് എല്‍ഡിഎഫിന് ദള്‍ പ്രവചിക്കുന്നത്. സിപിഎം വിലയിരുത്തലുകളില്‍ വടകര ഉറച്ച സീറ്റായാണ് കണക്കാക്കുന്നത്. ഒളി കമാറ വിവാദം മണ്ഡലത്തില്‍ എ പ്രദീപിന്‍റെ സാധ്യത വര്‍ധിച്ചെന്നും സിപിഎം കണക്കാക്കുമ്പോഴാണ് ജനതാദളിന്‍റെ മറിച്ചുള്ള വിലയിരുത്തല്‍.

അക്കൗണ്ട് തുറക്കില്ല

അക്കൗണ്ട് തുറക്കില്ല

അതേസമയം സംസ്ഥാനത്ത് ഒരിടത്തും ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത ഇല്ലെന്നും ദളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കെതിരെ നിലയുറപ്പിച്ച് പൊരുതാന്‍ കഴിയുന്ന മുന്നണിയെന്ന പരിവേഷം ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫിന് ഇല്ലാതെ പോയി.

 മോദി വിരുദ്ധര്‍

മോദി വിരുദ്ധര്‍

മോദി വിരുദ്ധതയുടെ പ്രധാന വക്താക്കളായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളെ പ്രചരണത്തിന് എത്തിക്കാന്‍ സിപിഎം മുന്‍കൈ എടുത്തില്ലെന്നും ദളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു

 സാധ്യത ഇല്ലാതായി

സാധ്യത ഇല്ലാതായി

മോദി വിരുദ്ധ ശക്തികളെ കേരളത്തില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ വന്‍ വിജയസാധ്യത തന്നെ ഉണ്ടാകുമായിരുന്നെന്നും സിപിഎം അത്തരം സാധ്യതകള്‍ എല്ലാം ഇല്ലാതാക്കിയെന്നും ദളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 പാലക്കാടൊഴികെ

പാലക്കാടൊഴികെ

അതേസമയം ഇത്തവണ പാലക്കാട് ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ ആലത്തൂരിലും തുടക്കത്തില്‍ ചില സംശയങ്ങള്‍ യുഡിഎഫിന് ഉണ്ടായിരുന്നെങ്കിലും മികച്ച പ്രചരണത്തിലൂടെ അത് മറികടന്നെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

 ആറ്റിങ്ങലും ആലത്തൂരും

ആറ്റിങ്ങലും ആലത്തൂരും

സിപിഎമ്മിന് സാധ്യത ഉള്ള ആറ്റിങ്ങലിലും യുഡിഎഫിന് ഏറെ മുന്നേറാനായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അടൂര്‍ പ്രകാശ് ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. കാസര്‍ഗോഡ് നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

English summary
ldf will lead only in three seats says ally janata dal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X