കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കിലും വടക്കിലും മധ്യ കേരളത്തിലും മുന്നില്‍ എല്‍ഡിഎഫ്, 77 സീറ്റ് നേടും, ശബരിമല വിഷയമായാല്‍....

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ഉറപ്പിച്ച് 24 ന്യൂസ് സര്‍വേ. നേരത്തെ പുറത്തുവിട്ട സര്‍വേയുടെ തുടര്‍ച്ചയാണിത്. നേരത്തെ എബിപി സര്‍വേയിലും ഏഷ്യാനെറ്റ് സര്‍വേയിലും പിണറായി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. അതേസമയം ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പരിഗണനയില്‍ വന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന മുന്നറിയിപ്പും സര്‍വേ നല്‍കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ കാര്യങ്ങളാണ് കോണ്‍ഗ്രസിന് ഗുണകരമായത്.

എല്‍ഡിഎഫ് വീണ്ടും വരും

എല്‍ഡിഎഫ് വീണ്ടും വരും

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണമുണ്ടാകുമെന്ന് 24 ന്യൂസ് സര്‍വേയില്‍ പറയുന്നു. 72 മുതല്‍ 77 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. 63 മുതല്‍ 69 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കും. എന്‍ഡിഎയ്ക്കും മറ്റുള്ളവര്‍ക്കും ഒന്നോ രണ്ടോ സീറ്റോ മാത്രമാണ് ലഭിക്കുക. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേകളിലും മുന്‍തൂക്കം എല്‍ഡിഎഫിന് തന്നെയായിരുന്നു. 78 സീറ്രുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേയില്‍ പ്രവചിച്ചത്.

മുഖ്യമന്ത്രി പിണറായി തന്നെ

മുഖ്യമന്ത്രി പിണറായി തന്നെ

അടുത്ത മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ തന്നെയാണ്. 33 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇ ശ്രീധരന്‍, കെകെ ശൈലജ, കെ സുരേന്ദ്രന്‍, ശശി തരൂര്‍, കുമ്മനം രാജശേഖരന്‍, തോമസ് ഐസക്ക്, കെ സുധാകരന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍ എത്തി. ഉമ്മന്‍ ചാണ്ടിക്ക് 21 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് രമേശ് ചെന്നിത്തലയെത്തി. 15 പേരാണ് പിന്തുണച്ചത്.

എല്ലായിടത്തും മുന്‍തൂക്കം

എല്ലായിടത്തും മുന്‍തൂക്കം

തെക്ക്, വടക്ക്, മധ്യകേരളം എന്നിവയില്‍ പ്രത്യേകമായി സര്‍വേ നടത്തിയപ്പോള്‍ മൂന്നിടത്തും എല്‍ഡിഎഫ് മുന്‍തൂക്കം നേടിയെന്ന് സര്‍വേ പറയുന്നു. തെക്കന്‍ കേരളത്തിലാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്. 23 മുതല്‍ 25 സീറ്റുകള്‍ വരെ തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് ലഭിക്കും. പതിനൊന്ന്് മുതല്‍ 13 സീറ്റുകള്‍ വരെ യുഡിഎഫിനും പരമാവധി രണ്ട് സീറ്റ് വരെ എന്‍ഡിഎയ്ക്കും ലഭിക്കും. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 30 സീറ്റുകള്‍ വരെയും മധ്യകേരളത്തില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെയുമാണ് കിട്ടുമെന്ന് സര്‍വേ പറയുന്നത്.

ഭരണം ശരാശരി

ഭരണം ശരാശരി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം ശരാശരിയെന്ന് സര്‍വേയില്‍ ഭൂരിപക്ഷാഭിപ്രായമുണ്ട്. 33 പേര്‍ ശരാശരിയെന്നാണ് പറഞ്ഞത്. 27 ശതമാനം പേര്‍ വളരെ മികച്ചതെന്ന് പറഞ്ഞു. 17 പേര്‍ മോശമെന്നും, 14 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു. അതേസമയം കൊവിഡ് കാലത്തെ സൗജന്യ കിറ്റും പെന്‍ഷനും അടക്കം സര്‍ക്കാരിന് വലിയ നേട്ടമായതായിട്ടാണ് സര്‍വേ പറയുന്നത്. ധനമന്ത്രി അവതരിപ്പിച്ച കിഫ്ബി വളരെ മികച്ച കാര്യമാണെന്ന് ഭൂരിപക്ഷം പേരും പറഞ്ഞു.

ശബരിമല വന്നാല്‍

ശബരിമല വന്നാല്‍

ശബരിമല ചര്‍ച്ചയായാല്‍ നേട്ടം യുഡിഎഫിനെന്ന് സര്‍വേ പറയുന്നു. 40 ശതമാനം പേരാണ് യുഡിഎഫിന് നേട്ടമുണ്ടാവുമെന്ന് പറഞ്ഞത്. 31 ശതമാനം പേര്‍ എന്‍ഡിഎയ്ക്കും 29 ശതമാനം പേര്‍ എല്‍ഡിഎഫിനും സാധ്യത കല്‍പ്പിക്കുന്നു. ശബരിമല വിഷയത്തില്‍ ഏത് മുന്നണി സ്വീകരിച്ച നിലപാടാണ് ശരി എന്ന ചോദ്യത്തിനും ജനം യുഡിഎഫിനൊപ്പമാണ്. 41 പേര്‍ യുഡിഎപിനെ പിന്തുണച്ചു. 34 ശതമാനം എന്‍ഡിഎയെയും 25 ശതമാനം എല്‍ഡിഎഫിനെയും പിന്തുണച്ചു. ശബരിമലയില്‍ ആചാര സംരക്ഷണത്തിന് നിയമം വേണമെന്ന് 60 ശതമാനം പേരും അഭിപ്രായപ്പെട്ടു. 23 ശതമാനമാണ് വേണ്ടെന്ന് പറഞ്ഞത്.

മുഖ്യമന്ത്രി ഓഫീസ് പോര

മുഖ്യമന്ത്രി ഓഫീസ് പോര

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം പോരെന്നാണ് സര്‍വേയില്‍ ഭൂരിപക്ഷം പേരും പറഞ്ഞത്. 42 ശതമാനം പേരാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. 38 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പറഞ്ഞത്. അതേസമയം ലാവ്‌ലിന്‍ കേസ് നീട്ടിവെക്കുന്നതില്‍ ഗൂഢാലോചന ഉണ്ടെന്ന അഭിപ്രായത്തില്‍ കഴമ്പില്ല എന്നാണ് 39 ശമതാനം പേര്‍ അഭിപ്രായപ്പെട്ടത്. ഇത്രയും പേരും കഴമ്പുണ്ടെന്നും പറഞ്ഞു.

നേട്ടം ഇക്കാര്യങ്ങളില്‍

നേട്ടം ഇക്കാര്യങ്ങളില്‍

എല്‍ഡിഎഫിന് അനുകൂലമാകുന്ന വിഷയം കിറ്റ്-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്. 48 ശതമാനം ആളുകളാണ് ഇതിനെ പിന്തുണച്ചത്. 35 ശതമാനം ആളുകള്‍ ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ട് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എട്ട് ശതമാനം പേരും കിഫ്ബി വികസനത്തെ അഞ്ച് ശതമാനവും പിന്തുണച്ചു. പിന്‍വാതില്‍ നിയമനങ്ങളാണ് പ്രതികൂല വിഷയങ്ങള്‍. 28 ശതമാനം പേര്‍ ഈ വിഷയം ചൂണ്ടിക്കാണിച്ചു. 24 ശമതാനം പേര്‍ ശബരിമല ആചാര സംരക്ഷണമാണ് പറഞ്ഞത്. തൊഴില്‍ നിയമന സമരങ്ങള്‍ 18 ശതമാനവും സ്വര്‍ണക്കടത്ത് കേസ് 22 ശതമാനം പേരും ചൂണ്ടിക്കാണിച്ചു.

English summary
ldf will retain rule predicts 24 news, all parts of kerala have ldf upper hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X