മോദി പറഞ്ഞത് ബഡായികള്‍ മാത്രം : വി എസ്
പാലക്കാട്:മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫി ന് നല്ല ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. യു ഡി എഫിന്റെ ജനദ്രോഹ നടപടികള്‍ കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നുറപ്പാണെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിലുളള ജനങ്ങളുടെ പ്രതീക്ഷ എന്നേ അറ്റുപോയി.
ഇതിന്റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് ലഭിക്കാന്‍ പോകുന്നത്. ബി ജെ പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി കേരളത്തിലെത്തി ബഡായി പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കളളപ്പണം പിടിച്ചെടുത്ത് അത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു .പക്ഷേ പിന്നീട് അദ്ദേഹത്തിന്റ അനുയായികള്‍ തന്നെ പറഞ്ഞു. ലക്ഷ പ്രഭുക്കളും കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമെല്ലാം നമ്മുടെ ഇടയില്‍ തന്നെയുണ്ടെന്ന്.

തുടര്‍ന്ന് ഈ പ്രഖ്യാപനവുമായി മുന്നോട് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ പ്രസ്താവന വിഴുങ്ങിയ ആളാണു മോദിയെന്നും വി എസ് കുറ്റപ്പെടുത്തി. ജിഷ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും വി എസ് ആരോപിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി ജിഷയുടെ വീട്ടിലെത്തിയത്. ഏഴു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ജിഷയുടെ അമ്മയെ കാണുന്നത്. കേസിന്റെ ആദ്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റേത് വെറും സൂത്രങ്ങളാണെന്ന് ജനങ്ങള്‍ക്കു മനസ്സിലായെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications