• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരമടക്കം എല്‍ഡിഎഫ് 13 സീറ്റുകളില്‍ വിജയിക്കും; ബിജെപി ഇത്തവണയും നിലംതൊടില്ല: സിപിഐ കണക്ക്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 13 സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് സിപിഐ വിലയിരുത്തല്‍. വയനാട് ഒഴികെ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജിയച്ചു കയറുമെന്നും ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന ഏക്സിക്യുട്ടീവ് യോഗം വിലയിരുത്തുന്നു.

നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി

ഈഴവവോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായതിനാല്‍ തിരുവനന്തപുരത്ത് ബിജെപി നിലംതൊടില്ല. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി വിജയിക്കുന്ന സാഹചര്യമില്ല. വടകരയിലും തിരുവനന്തപുരത്തും ബിജെപി-കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നുവെന്നും സിപിഐ യോഗം വിലയിരുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് എല്ലാ അനുകൂല സാഹചര്യവും വോട്ടായി മാറിയാല്‍ 30000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സിപിഐ പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ വോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ 7000 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമേ സി ദിവാകരന് ലഭിക്കുകയുള്ളുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

25000-30000

25000-30000

സാധാരണഗതിയില്‍ വോട്ട് ചെയ്യാതെ നാട്ടില്‍ പോകുന്ന സര്‍വ്വീസ് മേഖലയില്‍ നിന്നുള്ള ഇടത് വോട്ടുകള്‍ അടക്കം ഇത്തവണം ദിവാകരന് ലഭിച്ചു. ദലിത്, പിന്നാക്ക സമുദായ കേന്ദ്രീകരണം. ക്രൈസ്തവ-മുസ്ലിം മുസ്ലീം ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള അനുകൂല നിലപാട് കൂടി ചേര്‍ന്നാല്‍ 25000-30000 വോട്ടിന്‍റെ ഭൂരിപക്ഷം ദിവാകരന് ലഭിക്കും.

കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത്

കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത്

കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത് എത്തുമ്പോള്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടും. നേമത്ത് മാത്രമേ ബിജെപി ലീഡ് നേടു. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് നേടുമ്പോള്‍ തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാഴിലും യുഡിഎഫിനായിരിക്കും ലീഡെന്നും സിപിഐ യോഗം വിലയിരുത്തുന്നു.

മാവേലിക്കരയില്‍

മാവേലിക്കരയില്‍

മാവേലിക്കരയില്‍ ചങ്ങനാശ്ശേരി ഒഴികേയുള്ള മണ്ഡലങ്ങളില്‍ ചിറ്റയം ഗോപകുമാര്‍ നേരിയ വോട്ട് തേടി വിജയിക്കും. തൃശ്ശൂരില്‍ സുരേഷ് ഗോപി രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചാല്‍ രാജാജി മാത്യു തോമസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. റോമന്‍ കത്തോലിക്ക സമുദായ വോട്ടുകള്‍ ഉള്‍പ്പടെ രാജാജിക്ക് അനുകൂലമാവുമെന്നും പാര്‍ട്ടി നീരീക്ഷിക്കുന്നു.

രാഹുല്‍ വന്നെങ്കിലും

രാഹുല്‍ വന്നെങ്കിലും

രാഹുല്‍ ഗാന്ധി എതിര്‍ സ്ഥാനാര്‍ത്ഥിയായി വന്നെങ്കിലും വയനാട്ടില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ സുനീറിന് സാധിച്ചുവെന്നാണ് സിപിഐ നിരീക്ഷണം. യുഡിഎഫ് അവകാശപ്പെടുന്നത് പോലെ വലിയ തിരിച്ചടി വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ലെന്നും സിപിഐ എക്സിക്യുട്ടീവ് യോഗം വിലയിരുത്തി.

സിപിഎമ്മിന് 9

സിപിഎമ്മിന് 9

സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 16 സീറ്റുകളില്‍ 9 സീറ്റുകളില്‍ അവര്‍ വിജയിക്കുമെന്നാണ് സിപിഐ പ്രതീക്ഷ. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം എന്നീ സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുക. ഇടുക്കിയിലും ജോയ്സ് ജോര്‍ജ്ജും വിജയിക്കും.

എക്സിക്യൂട്ടീവ് യോഗത്തില്‍

എക്സിക്യൂട്ടീവ് യോഗത്തില്‍

ജയപരാജയല്‍ നിര്‍ണയിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തനങ്ങളുടെ പരിശോധനയാണ് എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രധാനമായും ഉണ്ടായത്. ഒരോ മണ്ഡലത്തിന്‍റെയും ചുമതലയുള്ള നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ വീശദീകരിച്ചു.

ഇടതുമുന്നണിയെ ഉത്തേജിപ്പിച്ചു

ഇടതുമുന്നണിയെ ഉത്തേജിപ്പിച്ചു

മുമ്പൊരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള ഐക്യത്തോടെയും ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തിച്ചത്. വയാനാട്ടില്‍ ഇതുപോലൊരും പ്രവര്‍ത്തനം മുമ്പ് ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം യഥാര്‍ത്ഥത്തില്‍ ഇടതുമുന്നണിയെ ഉത്തേജിപ്പിക്കുയായിരുന്നു.

വിമര്‍ശനം

വിമര്‍ശനം

ഓരോ മണ്ഡലത്തിലേയും അടിയൊഴുക്ക് അടക്കം വിലയിരുത്തി വിശദ റിപ്പോര്‍ട്ട് മെയ് 17 നകം സമര്‍പ്പിക്കാന്‍ 14 ജില്ല കൗണ്‍സിലുകളോട് നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ കൂട്ടുനിന്നെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ബിജെപിക്ക് ഇല്ലാത്ത ശക്തി

ബിജെപിക്ക് ഇല്ലാത്ത ശക്തി

ബിജെപിക്ക് സംസ്ഥാനത്ത് ഇല്ലാത്ത ശക്തി ഉയര്‍ത്തിക്കാട്ടാനുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിന് സഹായകരമാവുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചതെന്നും യോഗം നിരീക്ഷിച്ചു.

പിവി അന്‍വര്‍

പിവി അന്‍വര്‍

പാര്‍ട്ടിക്കെതിരേയും വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരേയും പിവി അന്‍വര്‍ നടത്തിയ ആക്ഷേപവും സംസ്ഥാന നേതൃത്വ യോഗം ചര്‍ച്ച ചെയ്തു. പിവി അന്‍വറിനെതിരെ മാനനഷ്ടകേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം യോഗം തള്ളി.

ഉചിതമായ രീതിയിയില്‍

ഉചിതമായ രീതിയിയില്‍

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അന്‍വറിനെതിരെ പാര്‍ട്ടി മലപ്പുറം ജില്ലാ നേതാക്കള്‍ പ്രതികരിച്ചതും പ്രതിരോധിച്ചതും ഉചിതമായ രീതിയിലായിരുന്നു.

സിപിഎം നേതൃത്വം

സിപിഎം നേതൃത്വം

അന്‍വറിന്‍റെ പാരമര്‍ശം സിപിഎം നേതൃത്വം തന്നെ തള്ളിക്കളഞ്ഞതാണ്. അന്‍വറും ഇപ്പോള്‍ ആരോപണങ്ങള്‍ തുടരുന്നില്ല. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടേണ്ടതില്ലെന്നാണ് എക്സിക്യൂട്ടീവ് യോഗത്തിന്‍റെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ചേരുന്നത്

English summary
ldf will win in 13 seats:cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X