കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിന്റെ പതിവുകൾ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എൽഡിഎഫിന് അധികാര തുടർച്ച ലഭിക്കുമെന്ന് സർവ്വേ ഫലം. എബിപി-സി വോട്ടർ അഭിപ്രായ സർവ്വയിലാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് തന്നെ അധികാരം ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

കേരളത്തിൽ പിണറായി തരംഗം ആവർത്തിക്കുമെന്ന ഐഎഎൻഎസ്, സി വോട്ടർ സർവ്വ പ്രവചനത്തിന് പിന്നാലെയാണ് എൽഡിഎഫ് തന്നെ ഭരണം നേടുമെന്നുള്ള പുതിയ പ്രവചനം. സർവ്വേയിലെ മറ്റു കണ്ടെത്തലുകളിലേക്ക്

എൽഡിഎഫിന് അധികാര തുടർച്ച

എൽഡിഎഫിന് അധികാര തുടർച്ച

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ ഇടത് തരംഗം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് എബിപി, സി വോട്ടർ സർവ്വേ പ്രവചിക്കുന്നത്. സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ വിവാദം തുടങ്ങി സർക്കാരിനെതിരെ വലിയ വിവാദങ്ങൾ ആളികത്തിയിട്ടും അത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നില്ല. 101 നിയമസഭ മണ്ഡലങ്ങളിലും മുന്നിലെത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.

89 സീറ്റുകൾ വരെ

89 സീറ്റുകൾ വരെ

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ 81 മുതൽ 89 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്നാണ് സർവ്വേ പ്രവചനം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 91 സീറ്റുകൾ നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം നേടിയത്. 41.6 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് തിരഞ്ഞെടുപ്പിൽ പ്രവചിക്കുന്നത്.

ബിജെപിക്ക് രണ്ട് സീറ്റ്

ബിജെപിക്ക് രണ്ട് സീറ്റ്

അതേസമയം യുഡിഎഫിന് 49 മുതൽ 57 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഇക്കുറി വോട്ട് വിഹിതം 34.6 ശതമാനം ആയിരിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.എന്നാൽ ബിജെപിക്ക് സംസ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകൾ വരെ പിടിക്കാൻ സാധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു.

നേമത്ത് മാത്രം

നേമത്ത് മാത്രം

14.9 ശതമാനമാണ് വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. 2016 ൽ 14.9 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം.നിലവിൽ നേമത്ത് മാത്രമാണ് ബിജെപിക്ക് അധികാരം ഉള്ളത്.
ഇക്കുറി അഞ്ച് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്ന വിലയിരുത്തലുകൾ ബിജെപിക്കുണ്ട്.

അഞ്ച് മണ്ഡലങ്ങൾ

അഞ്ച് മണ്ഡലങ്ങൾ

നേമം കൂടാതെ തൃശ്ശൂർ, കാസർഗോഡ്,പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ഇക്കുറി ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങൾ എന്നാണ് പാർട്ടി വിലയിരുത്തുന്നത്. അതേസമയം മുഖ്യ മന്ത്രി പിണറായി വിജയനിൽ സർവ്വേയിൽ പങ്കെടുത്ത 48 ശതമാനം പേരും പൂർണ സംതൃപ്തി രേഖപ്പെടുത്തി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

35 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ വെറും 16 ശതമാനം പേർ മാത്രമാണ് അസംതൃപ്തി പ്രകടിപ്പിച്ചത്. 1 ശതമാനം ആളുകൾ ഇതിനോട് പ്രതികരിച്ചില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാണ് മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ജനപ്രീതി ഉയർത്തിയതെന്ന് സർവ്വേയിൽ പറയുന്നു.

ഉമ്മൻചാണ്ടിയെ പിന്തുണയ്ക്കുന്നത്

ഉമ്മൻചാണ്ടിയെ പിന്തുണയ്ക്കുന്നത്

കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്ക് ജനപിന്തുണയില്ലെന്ന് സർവ്വേ വ്യക്തമാക്കുന്നു. 22 ശതമാനം പേർ മാത്രമാണ് ഉമ്മൻചാണ്ടിയെ പിന്തുണയ്ക്കുന്നത്. ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടിയെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ഒരുങ്ങുന്നത്.

മോദിക്ക് പിന്തുണ ഇല്ല

മോദിക്ക് പിന്തുണ ഇല്ല

അതേസമയം കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും വലിയ വിരുദ്ധ വികാരമാണ് സർവ്വേയിൽ പ്രകടമായത്.സർവ്വേയിൽ പങ്കെടുത്ത 39 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ അതൃപ്തി പ്രകടിപ്പിച്ചു. 28 ശതമാനം പേർ മാത്രമാണ് മോദിയിൽ തൃപ്തി പ്രകടിപ്പിച്ചത്. സർവ്വേയിൽ പങ്കെടുത്ത 33 ശതമാനം പേരും പൂർണ സംതൃപ്തി രേഖപ്പെടുത്തി.

കേന്ദ്രസർക്കാരിനെതിരെ

കേന്ദ്രസർക്കാരിനെതിരെ

കേന്ദ്രസർക്കാരിനെതിരെ സർവ്വേയിൽ പങ്കെടുത്ത 42 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി. വെറും 30 ശതമാനം പേർ മാത്രമാണ് കേന്ദ്രസർക്കാരിൽ പൂർണ സംതൃപ്തി പ്രകടിപ്പിച്ചത്. 28 ശതമാനം പേർ സംതൃപ്തി പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരു പ്രതീക്ഷയാണ്; ഇടതിന് തുടര്‍ ഭരണം ഉറപ്പെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരു പ്രതീക്ഷയാണ്; ഇടതിന് തുടര്‍ ഭരണം ഉറപ്പെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

ധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽ

തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻതോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻ

English summary
LDF will win Kerala assembly election 2021; says ABP- C Voter survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X