കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ
എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ് 78 മുതല്‍ 90 വരെ സീറ്റ് നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും എന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫിന് 50 മുതല്‍ 62 വരെ സീറ്റും എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ അഞ്ച് വരെ സീറ്റുമാണ് ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത്.
എല്‍ഡിഎഫിന് 43.2 ശതമാനം മുതല്‍ 45.8 ശതമാനം വരെ വോട്ട് വിഹിതം ലഭിക്കും. യുഡിഎഫിന് 40-42.2 ശതമാനവും എന്‍ഡിഎയ്ക്ക് 11.8-14.2 ശതമാനം വരെ വോട്ടുവിഹിതവും ലഭിക്കും എന്നാണ് പ്രീപോള്‍ സര്‍വേയില്‍ ന്യൂസ് മലയാളം അവകാശപ്പെടുന്നത്. വടക്കന്‍ മേഖലയിലും (48-49.6), തെക്കന്‍ മേഖലയിലും (42.8-44.2) വരെ വോട്ട് ഷെയര്‍ എല്‍ഡിഎഫിന് ലഭിക്കും. മധ്യമേഖലയില്‍ യുഡിഎഫിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ ലഭിക്കുക (43.1-44.5).

വടക്കന്‍ മേഖലയില്‍ യുഡിഎഫിന് 41.8-43.4 ശതമാനം വോട്ടായിരിക്കും ലഭിക്കുക. തെക്കന്‍ മേഖലയില്‍ 35.3-36.7 ശതമാനം വോട്ടും ലഭിക്കും. അതേസമയം എല്‍ഡിഎഫിന് മധ്യമേഖലയില്‍ 41.2-42.6 ശതമാനം വോട്ട് ലഭിക്കും. കഴിഞ്ഞ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അന്തിമ സര്‍വെ ഫലത്തിന്റെ കണക്കെടുപ്പ് നടന്നത്. കേരളത്തിലെ പതിനാല് ജില്ലകളിലെയും ജനസംഖ്യാനുപാതം പാലിച്ചാണ് സാമ്പിള്‍ ശേഖരിച്ചത് എന്ന് ന്യൂസ് മലയാളം അവകാശപ്പെടുന്നത്.
കാസര്‍ഗോഡ് -3.70%, കണ്ണൂര്‍- 7.10%, വയനാട്-1.50%, കോഴിക്കോട്-11.60%, മലപ്പുറം-11.10%, പാലക്കാട്-7.40%, തൃശൂര്‍-9.10%, എറണാകുളം -7.60%, ഇടുക്കി-3.80%, കോട്ടയം- 3.70%, ആലപ്പുഴ- 6.80%, പത്തനംതിട്ട-3.00%, കൊല്ലം- 10.70%, തിരുവനന്തപുരം- 12.90% എന്നിങ്ങനെയാണ് സാമ്പിള്‍ ശേഖരിച്ചത്. സാമ്പിളുകളിലെ ലിംഗാനുപാതം ആണ്‍-48.94%, പെണ്‍-51.01%, ട്രാന്‍സ്‌ജെന്‍ഡര്‍ 0.05% എന്നിങ്ങനെയാണ്.
ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രകടനം വോട്ടിംഗിനെ സ്വാധീനിക്കും എന്ന് അഭിപ്രായപ്പെട്ടത് 37.7% പേരാണ്. രാഷ്ട്രീയ നിലപാട് സ്വാധീനിക്കും എന്ന് 22.3% പേര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം സ്വാധീനിക്കും എന്ന് 29.3% പേരും പ്രാദേശിക പ്രശ്‌നങ്ങള്‍ സ്വാധീനിക്കും എന്ന് 10.7% പേരും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65.80% പേരും വ്യക്തമായ രാഷ്ട്രീയ ആഭിമുഖ്യം വെച്ച് പുലര്‍ത്തുന്നവരല്ല എന്നാണ് പറഞ്ഞത്. 34.20% പേര്‍ രാഷ്ട്രീയ ആഭിമുഖ്യമുണ്ട് എന്ന് വ്യക്തമാക്കി.












Click it and Unblock the Notifications