കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് അംഗം ഇടതിനൊപ്പം ചേര്‍ന്നു: കണ്ണൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ഭരണം ലക്ഷ്യമിട്ട് സിപിഎം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ ഡെ.മേയര്‍ പികെ രാഗേഷിനെതിരെ സിപിഎമ്മിന്‍റെ മധുര പ്രതികാരം. തങ്ങളുടെ പക്ഷത്ത് നിന്നും കൂറുമാറി യുഡിഎഫിനൊപ്പം ചേര്‍ന്ന പികെ രാഗേഷിനെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. ലീഗ് കൗണ്‍സിലര്‍ സലീമിന്‍റെ പിന്തുണയോടെയാണ് ഡെ. മേയര്‍ക്കെതിരായ പ്രമേയം പാസായാത്.

യുഡിഎഫ് വിപ്പ് ലംഘിച്ചാണ് സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. സലീമിന്‍റെ കാര്യത്തില്‍ യുഡിഎഫിന് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനവുമായി രാഗേഷും രംഗത്ത് എത്തിയിട്ടുണ്ട്. സലീമിന്‍റെ പിന്തുണയില്‍ മേയര്‍സ്ഥാനവും തിരിച്ചു പിടിക്കാന്‍ സിപിഎമ്മിന് സാധിച്ചേക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വിപ്പ് സ്വീകരിച്ചില്ല

വിപ്പ് സ്വീകരിച്ചില്ല

കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ അംഗങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസും ലീഗും വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ സലീം തയ്യാറായിരുന്നില്ല. ഇതോടെ സലീമിന്റെ വീടിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിപ്പ് ഒട്ടിച്ചുവെക്കുകയായിരുന്നു.

28 പേരുടെ പിന്തുണ

28 പേരുടെ പിന്തുണ

വെള്ളിയാഴ്ച രാവിലെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ മേയര്‍ ഉള്‍പ്പടേയുള്ള ചില അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അവിശ്വാസ പ്രമേയം വിജിയിക്കുമെന്ന് ഉറപ്പായതോടെ യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. സലിമീന്‍റെ വോട്ട് അടക്കം 28 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്.

കനത്ത പരാജയം

കനത്ത പരാജയം

യുഡിഎഫിന് കനത്ത പരാജയം ഏല്‍പ്പിച്ചു കൊണ്ടാണ് ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പാസായതെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായ സലീമിനെ അഭിവാദ്യം ചെയ്യുകയാണ്. സലീം മാത്രമല്ല, യുഡിഎഫിലുള്ള മറ്റ് ചിലര്‍ കൂടി പികെ രാഗേഷിന്‍റെ തെറ്റായ നടപടിക്കെതിരായി വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

യുഡിഎഫ് മാറിനിന്നത്

യുഡിഎഫ് മാറിനിന്നത്

അതുകൊണ്ട് കൂടിയാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ് മാറിനിന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വന്ന കൂട്ടത്തില്‍ യുഡിഎഫിന്‍റെ മേയര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നില്ല. ഡെ. മേയറുടെ തെറ്റായ നടപടികള്‍ക്കെതിരായി എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വീഡിയോ കോണ്‍ഫറന്‍സ് നടത്തുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു ഡെ. മേയര്‍ എന്നും എംവി ജയരാജന്‍ വിമര്‍ശിച്ചു.

ഭര​ണം മാറിയത്

ഭര​ണം മാറിയത്

55 അംഗങ്ങളുള്ള കോർപറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങളെയായിരുന്നു 2015 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പാക്കാന്‍ സാധിച്ചിരുന്നത്. ആര്‍ക്കും ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കാതെ വന്നതോടെ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണയിൽ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു. എന്നാല്‍ 6 മാസം മുൻപ് രാഗേഷ് കോണ്‍ഗ്രസിലേക്ക് തിരികെ പോയതോടെ എല്‍ഡിഎഫ് അധികാരം നഷ്ടപ്പെടുകയായിരുന്നു.

 വൈറസ് ബാധിതനുമായി സമ്പര്‍ക്കം: കാസര്‍കോട് രണ്ട് എംഎല്‍എമാര്‍ നിരീക്ഷത്തില്‍ വൈറസ് ബാധിതനുമായി സമ്പര്‍ക്കം: കാസര്‍കോട് രണ്ട് എംഎല്‍എമാര്‍ നിരീക്ഷത്തില്‍

 ആട് ജീവിതം സംഘം ജോര്‍ദാനില്‍ സുരക്ഷിതര്‍: രണ്ട് നടന്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്നും പൃഥിരാജ് ആട് ജീവിതം സംഘം ജോര്‍ദാനില്‍ സുരക്ഷിതര്‍: രണ്ട് നടന്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്നും പൃഥിരാജ്

English summary
ldf wins kannur corporation non confidence motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X