നിയസഭയിലെ പീഡനം: വനിത എംഎല്‍മാരുടെ അനുഭവം ഇങ്ങനെ
തിരുവനന്തപുരം: ബജറ്റ് ദിനം പ്രതിപക്ഷ എംഎല്‍എമാര്‍ കാണിച്ച അതിക്രമങ്ങളെ കുറിച്ചായിരുന്നു ഇത്രനാളും ചര്‍ച്ച. എന്നാലിപ്പോള്‍ കഥമാറി. ഭരണപക്ഷ എംഎല്‍മാര്‍ വനിത എംഎല്‍എമാരെ കൈയ്യേറ്റം ചെയ്തു എന്ന പരാതിയാണ് ഇപ്പോള്‍ ആളിപ്പടരുന്നത്.
കോണ്‍ഗ്രസ് എംഎല്‍എ ആയ കെ ശിവദാസന്‍ നായര്‍ക്കെതിരെയാണ് രൂക്ഷമായ ആരോപണം. ജമീല പ്രകാശം എംഎല്‍എ ചിത്രങ്ങള്‍ സഹിതമാണ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. ജമീലക്ക് മാത്രമല്ല പീഡനത്തെക്കുറിച്ച് പറയാനുള്ളത്.

ജമീല പ്രകാശം
ശിവദാസന്‍ നായര്‍ക്കെതിരെ തന്നെയാണ് ജമീല പ്രകാശത്തിന്റെ പ്രധാന ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ശിവദാസന്‍ നായര്‍ കൈകൊണ്ടും കാല്‍മുട്ടുകൊണ്ടും ആക്രമിച്ചു. സഭാനേതാവായ മുഖ്യമന്ത്രി ഇത് കണ്ട് അനങ്ങിയില്ല. ഡൊമനിക് പ്രസന്റേഷന്‍ ഭര്‍ത്താവിന്റെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു.

ഇഎസ് ബിജിമോള്‍
ഷിബു ബേബി ജോണ്‍ തടഞ്ഞുവച്ചു. ശിവദാസന്‍ നായരും, ബെന്നി ബഹന്നാനും ഡൊമനിക് പ്രസന്റേഷനും കൂട്ടമായി ആക്രമിക്കാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വേഷമിട്ട ക്രിമിനലുകള്‍ ആക്രമിച്ചു.

കെകെ ലതിക
എംഎ വാഹിദ് ലൈംഗിക ചുവയോടെ ശാരീരികമായി ആക്രമിച്ചു. പാറശ്ശാല എംഎല്‍എ എടി ജോര്‍ജ്ജ് പുറത്ത് ആഞ്ഞ് കുത്തി.

കെഎസ് സലീഖ
അസഹ്യമായ അസഭ്യവര്‍ഷമായിരുന്നു ഭരണ പക്ഷ എംഎല്‍എമാരുടേത്. ഡൊമനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് നെട്ടിയില്‍ ഇടിച്ചു. കണ്ണട തകര്‍ത്തു.

ഗീത ഗോപി
ജമീല പ്രകാശതതേയും ബിജിമോളേയും ആക്രമിക്കുന്ന തടയാന്‍ ചെന്നപ്പോള്‍ സാരി വലിച്ച് കീറി. നിലത്തേക്ക് തള്ളിയിട്ടു. വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗം നടത്തി.












Click it and Unblock the Notifications