Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിപ്ര എല്‍ഡിഎഫിന്, തലസ്ഥാന ഭരണം പോകില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറ്റിപ്ര വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭാ ശിവദത്ത് 913 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആറ്റിപ്രയില്‍ വിജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകല മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടി. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ഒ യമുന ഇവിടെ രണ്ടാംസ്ഥാനത്ത് എത്തി. ജനവിധി അനുകൂലമല്ലായിരുന്നെങ്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം എല്‍ഡിഎഫിന് നഷേടമായേനേ

913 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ശോഭ വിജയിച്ചപ്പോള്‍, 825 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തും, 770 വോട്ടുകള്‍ നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തും എത്തി. ആംആദ്മി സ്ഥാനാര്‍ത്ഥിയ്ക്ക് 83 വോട്ടാണ് ലഭിച്ചത്.

Trivandrum Corporation

സിപിഎം കൗണ്‍സിലറായിരുന്ന സംഗീത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് ആറ്റിപ്രയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആറ്റിപ്രയിലെ വിജയത്തോടെ നഗരസഭയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 51 ആയി. സിപഎം41, സിപിഐ 7, ആര്‍എസ്പി 2, കോണ്‍ഗ്രസ് എസ് -1 എന്നിങ്ങനെയാണ് ഇടതു മുന്നണിയില ക്ഷെി നില. ഇതില്‍ ആര്‍എസ്പി കൗണ്‍സിലര്‍മാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിന് 42 അംഗങ്ങള്‍, ബിജെപിക്ക് ആറ്, ഒരു സ്വതന്ത്രന്‍ എന്നിവയാണ് മറുഭാഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+