കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ കോണ്‍ഗ്രസ് കാലുവാരി: നഗരസഭാ ഭരണം ലീഗീല്‍ നിന്ന് സിപിഎം പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്; രാജ്യസഭാ സീറ്റ് വിഷയത്തില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിരുന്നെങ്കിലും നേതൃത്വം ലീഗിനോടൊപ്പം തന്നെ അടിയുറപ്പിച്ച് നില്‍ക്കുകയായിരുന്നു. ലീഗിന്റെ കൈ കടത്തലില്‍ പ്രാദേശിക തലത്തില്‍ രോഷം ഉണ്ടായിരുന്നെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുവാരിയതോടെ ലീഗിന് ഫറോക്ക് നഗരസഭ ഭരണം നഷ്ടമായത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകായാണ്.

രാജ്യാസഭാ സീറ്റ് വിഷയത്തിന് മുമ്പുതന്നേയുള്ള മുന്നണിയിലെ വിഭാഗീയതായാണ് കോണ്‍ഗ്രസ്സ് അംഗങ്ങളെ ലീഗിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ബുധനാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 21 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് ലീഗിനെ തോല്‍പ്പിച്ചത്. വോട്ടെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രഅംഗവും എല്‍ഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു.

തുടക്കത്തിലേ പ്രശ്‌നങ്ങള്‍

തുടക്കത്തിലേ പ്രശ്‌നങ്ങള്‍

നഗരസഭയായി മാറിയതിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ഭരണം യൂഡിഎഫ് നേടുകയായിരുന്നു. മുസ്ലിം ലീഗിലെ വിപി റൂബീനയായിരുന്നു നഗരസഭയുടെ ആദ്യ അധ്യക്ഷ. കോണ്‍ഗ്രസ്സിലെ വി മുഹമ്മദ് ഹസ്സന്‍ ഉപാദ്ധ്യക്ഷനുമായി. ഭരണത്തിന്റെ തുടക്കത്തില്‍തന്നെ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു.

അട്ടിമറി

അട്ടിമറി

ഭരണപക്ഷത്തെ വിഭാഗീയ മുതലെടുത്ത് ആദ്യ നഗരസഭാ ഭരണത്തെ അട്ടിമറിക്കാനുള്ള നീക്കം സിപിഎം തുടക്കത്തിലെ നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ 16 അധ്യക്ഷയേയും ഉപാധ്യക്ഷനേയും എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. വിഭാഗീയത മുതലെടുക്കാനായ എല്‍ഡിഎഫിന് 22 വേട്ടുകള്‍ അന്ന് ലഭിച്ചിരുന്നു.

ലീഗ് പിന്തുണയും

ലീഗ് പിന്തുണയും

ലീഗിന്റെ അധ്യക്ഷയേയും കോണ്‍ഗ്രസ്സിന്റെ ഉപാധ്യക്ഷനേയും പുറത്താക്കാനായി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മുന്‍ നഗരസഭാ അധ്യക്ഷയും ഒന്നാം വാര്‍ഡിലെ അംഗവുമായ മുസ്ലി ലീഗിലെ സുഹറാബിയുടെ പിന്തുണയും എല്‍ഡിഎഫിന് ലഭിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസിലെ കെ മൊയിതീന്‍ കോയ, കെടി ശാലിനി എന്നിവരുടെ പിന്തുണയും എല്‍ഡിഎഫിന് ലഭിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലെച്ചെങ്കിലും ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കെടി സുഹറാബി യുഡിഎഫിനാണ് വോട്ട് ചെയ്തത്.

എല്‍ഡിഎഫ് വിജയം

എല്‍ഡിഎഫ് വിജയം

ബുധനാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെഎ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീന്‍ കോയ ഉപാദ്ധക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 16 നെതിരെ 21 വോട്ടുകള്‍ നേടിയായിരുന്നു ഇരുവരുടേയും വിജയം. ഇതോടെ ഫറോക്ക് നഗരസഭയില്‍ രണ്ടുവര്‍ഷമായി തുടര്‍ന്നു വന്ന ലീഗ് ഭരണം അവസാനിച്ചു. ഏക ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ദയനീയം

ദയനീയം

നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ചെയര്‍പേഴ്‌സണ്‍ മുസ്ലിംലീഗിലെ പി റൂബീന, വൈസ് ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസ്സിലെ മി മുഹമ്മദ് ഹസ്സന്‍ എന്നിവരെ തന്നെയാണ് രണ്ടാമതും ഇരുസ്ഥാനത്തേക്ക് യുഡിഎഫ് മത്സരിപ്പിച്ചത്. മത്സരത്തില്‍ സ്വന്തം മുന്നണിയിലെ അംഗങ്ങള്‍ തന്നെ കാലുവാരിയതോടെ ഇരുവര്‍ക്കും ദയനീയമായി പരാജയപ്പെടേണ്ടി വന്നു.

തിരച്ചടി

തിരച്ചടി

നഗരസഭയിലെ 38 അംഗ കൗണ്‍സിലില്‍ 18 പേരാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. ഇതിന് പുറമേ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അഗം കമറു ലൈലയും വൈസ് ചെയര്‍മാനായ കെ മൊയ്തീന്‍ കോയ,കെടി ശാലിനി എന്നീ കോണ്‍ഗ്രസ് അംഗങ്ങളും എല്‍ഡിഎഫിനൊപ്പം ചോര്‍ന്നതോടെ അവര്‍ക്ക് 21 വോട്ടുകള്‍ ലഭിച്ചു. ഇത് യുഡിഎഫിന് കനത്ത തിരിച്ചടിയായി.

അംഗബലം

അംഗബലം

ഇടത് മുന്നണിയില്‍ സിപിഎമ്മിന് പതിനാറും സിപിഐ, എന്‍സിപി എന്നിവര്‍ക്ക് ഓരോ അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ ലീഗിന് 14 നും കോണ്‍ഗ്രസിന് മൂന്ന് കൗണ്‍സിലറും ഉണ്ടായിരുന്നു. വിമതയായി മത്സരിച്ച് വിജയിച്ച രണ്ടുവനിതകളുടെ പിന്തുണയില്‍ യുഡിഎഫ് ഭരണത്തിലെത്തുകയായിരുന്നു. നിലവില്‍ യുഡിഎഫ് അംഗബലം ഒരു സ്വതന്ത്രയടക്കം 16 ആയി ചുരുങ്ങി.

തമ്മിലടി

തമ്മിലടി

തുടക്കം മുതല്‍ ലീഗിലെ തമ്മിലടി കാരണം പദ്ധതി പദ്ധതി നിര്‍വ്വഹണവും ദൈനദ്വിന ഭരണനിര്‍വ്വഹണവുമെല്ലാം ഇവിടെ അവതാളത്തിലായിരുന്നെന്ന് സിപിഎം ആരോപിച്ചു. മതിയായ ഭൂരിപക്ഷമില്ലാതെ കുറുക്ക് വഴിയിലൂടെ നഗരസഭയുടെ കന്നിഭരണം കൈയിലാക്കിയ ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണം അമ്പേപരാജയമായിരുന്നെന്നും സിപിഎം ആരോപിച്ചു

English summary
ldf wrests feroke municipality from udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X