കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരായ സമരം ദുര്‍ബലമാക്കുന്നു; എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തില്ല

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ലാലിസവും ദേശീയ ഗെയിംസും ഒക്കെയായി പതുക്കെ പൊജുജനങ്ങളില്‍ നിന്നും മാഞ്ഞുപോകുന്ന ബാര്‍ കോഴ കേസില്‍ ഇടതുപക്ഷം സമരം ദുര്‍ബലമാക്കുന്നു. മാണിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുമെന്ന് പ്രഖ്യാപിച്ച മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തില്ല. മാര്‍ച്ച് 6ന് നടക്കുന്ന യോഗത്തില്‍ തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന മുന്‍ തീരുമാനത്തില്‍ നിന്നും ഇടതുമുന്നണി പിന്നോട്ടു പോയിട്ടില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. നിയമസഭ വളഞ്ഞും ബജറ്റ് തടസപ്പെടുത്തിയും സമരം നടത്താനാണ് പ്രാഥമിക ധാരണ. മാണിക്കെതിരെ ഇപ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍ വേദി ബഹിഷ്‌കരണവും നടത്തുന്നുണ്ട്.

km-mani

ശക്തമായ സമര പരിപാടിയുമായി എല്‍ഡിഎഫ് മുന്നോട്ട് വരാത്തത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെതന്നെ മാണി വിഷയത്തില്‍ ഇടതുമുന്നണി അയഞ്ഞ നടപടികളാണെടുത്തിരുന്നത്. ഫെബ്രുവരി 3ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനപ്പുറം മാണിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും എത്താനിരിക്കെ അഴിമതി വിഷയത്തില്‍ ഇടതുമുന്നണി കാട്ടുന്ന താത്പര്യമില്ലായ്മ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റവും ബിജെപിയുടെ വോട്ടു സ്വാധീനം വര്‍ദ്ധിച്ചതും തിരിച്ചടിയാകുമെന്നിരിക്കെ ശക്തമായി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇടതുമുന്നണി മടിക്കുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

English summary
LDF yet to decide mode of agitation against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X