Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽഡിഎഫിൻ്റെ ഹാട്രിക് മോഹം വെള്ളത്തിലാകും, 45 സീറ്റിലൊതുങ്ങും..കേരളം യുഡിഎഫ് ഭരിക്കുമെന്ന് സർവ്വെ

മൂന്നാം തവണയും ഭരണമെന്ന എൽ ഡി എഫ് മോഹം ഇക്കുറി വെള്ളത്തിലാകുമെന്ന് പ്രവചിച്ച് പൊളിറ്റിക്കൽ ലബോറട്ടറി സർവ്വെ. ഇക്കുറി കേരളം യു ഡി എഫ് ഭരിക്കുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. 140 സീറ്റുകളിൽ യു ഡി എഫിന് 90-92 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. എൽ ഡി എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഏകദേശം 45 മുതൽ 46 വരെ സീറ്റുകളിൽ മുന്നണി ഒതുങ്ങുമെന്നും സർവ്വെ പറയുന്നു. മറ്റുള്ളവർക്ക് 4 വരെ സീറ്റുകളാണ് സർവ്വെ പ്രവചിക്കുന്നത്.

l-1777

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് സർവ്വെ പറയുന്നത്. . ഭരണത്തിലെ കാര്യക്ഷമതയില്ലായ്മ, അധികാര കേന്ദ്രീകരണം സംബന്ധിച്ച ആരോപണങ്ങൾ, അധികാരം ഉന്നതതലങ്ങളിൽ മാത്രം ചുരുങ്ങുന്നുവെന്ന തോന്നൽ എന്നിവയെല്ലാം പൊതുജനാഭിപ്രായത്തെ സാരമായി സ്വാധീനിച്ചുവെന്ന് സർവ്വെ പറയുന്നു.

അതേസമയം യു ഡി എഫിനെ സംബന്ധിച്ച് അടിത്തട്ടിലിറങ്ങി പ്രവർത്തിച്ചതും യുവ വോട്ടർമാരുടെ പിന്തുണയുമെല്ലാം നേട്ടമായി മാറിയെന്ന് സർവ്വെ പറയുന്നു. പ്രാദേശിക തലങ്ങളിൽ പാർട്ടിക്ക് ശക്തമായ സ്വാധീനം ഉണ്ടാക്കാനായി. ന്യൂനപക്ഷ വിഭാഗങ്ങളിൽ മികച്ച സ്വാധീനം ഉണ്ടാക്കി. ഇത്തരത്തിലുള്ള ശക്തമായ പ്രചരണം യു ഡി എഫിനെ വലിയ തോതിൽ തുണക്കുമെന്നും സർവ്വെ പറയുന്നു.

സാമ്പത്തിക വിഷയങ്ങളും വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിച്ചുവെന്ന് സർവ്വെ പറയുന്നു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സംസ്ഥാനത്തിന്റെ വർദ്ധിച്ച കടബാധ്യത, സർക്കാരിന്റെ സാമ്പത്തിക സമ്മർദ്ദം എന്നിവ തിരഞ്ഞെടുപ്പ് ചർച്ചകളിലെ പ്രധാന വിഷയങ്ങളായി ഉയർന്നു വന്നിരുന്നു. സ്വർണക്കടത്ത് വിവാദങ്ങളടക്കം തിരഞ്ഞെടുപ്പിൽ സ്വാഘീന വിഷയമായെന്ന് സർവ്വെ ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിൽ ഇക്കുറിയും ബി ജെ പിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് സർവ്വെ പറയുന്നത്. വോട്ട് വിഹിതത്തിൽ പോലും നേരിയ മുന്നേറ്റം മാത്രമേ ഉണ്ടാക്കാൻ സാധിക്കൂവെന്നും സർവ്വെ പറയുന്നു. ഇത്തവണ പാലക്കാട്, നേമം അടക്കമുള്ള സീറ്റുകളിൽ അട്ടിമറി വിജയം ഉണ്ടാക്കാനാകുമെന്നാണ് ബി ജെ പി അവകാശപ്പെട്ടത്. കൂടാതെ വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നേടാൻ സാധിക്കുമെന്നും പാർട്ടി അവകാശപ്പെട്ടിരുന്നു.

അതിനിടെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ഇക്കുറി സംസ്ഥാനത്ത് യു ഡി എഫിഎൻ്റെ വിജയമാണ് പ്രവചിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പല സർവ്വേകളും 90 വരെ സീറ്റുകൾ മുന്നണിക്ക് പ്രവചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+