ഇടത് യുവാക്കളുടെ സമരം വിജയം, നിരാഹാരം അവസാനിപ്പിച്ചു
തിരുവനന്തപുരം: പെന്ഷന് പ്രായം ഉര്ത്തുന്നതിനെതിരേയും നിയമന നിരോധനത്തിനെതിരേയും ഇടത് യുവജന സംഘടനകള്‍ നടത്തിയ സമയത്തിന് വിജയം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു. സമരക്കാരെ പ്രതിനിധീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് എംഎല്‍എയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദും പങ്കെടുത്തു.
പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. തസ്തികകള്‍ വെട്ടിക്കുറക്കില്ല. അഡൈ്വസ് മെമ്മോ ലഭിച്ച എല്ലാവര്ക്കും ഈ വര്‍ഷം തന്നെ ജോലി ലഭിക്കും. അങ്ങനെ ഒരു ഇടത് സമരത്തിന് വിജയത്തില്‍ അവസാനിക്കാനായി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് നാരങ്ങാനീര് നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

നാരാങ്ങാനീരില്‍ അവസാനം
മൂന്ന് ദിവസം നീണ്ട് നിന്ന ഇടത് യുവജന സംഘടനകളുടെ നിരാഹാര സമരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് നാരങ്ങാനീര് നല്കി കോടിയേരി ബാലകൃഷ്ണന് അവസാനിപ്പിക്കുന്നു.

സി ദിവാകരന്
എഐവൈഎഫ് നേതാവിന് നാരങ്ങാനീര് നല്‍കിയത് സിപിഐ നേതാവ് സി ദിവാകരന്.

സമരം വിജയം
അടുത്തിടെ ഇടത് മുന്നണി തുടങ്ങിവച്ച സമരങ്ങളെല്ലാം വിജയം കാണാതെ അവസാനിപ്പിക്കേണ്ട ഗതികേടിലായിരുന്നു. ഈ സംരം എന്തായാലും വിജയപ്പിക്കാന്‍ ഇടത് യുവാക്കള്‍ക്ക് കഴിഞ്ഞു എന്നാശ്വസിക്കാം.

ഉറപ്പുകള്‍ എഴുതിവാങ്ങി
കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച 54,00 പേര്‍ക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ല. ഇവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് മന്ത്രിമാര്‍ എഴുതി നല്‍കിയിട്ടുണ്ടെന്നാണ് സമരക്കാരുടെ അവകാശവാദം.

വിജയപ്രകടനം
സമരം വിജയകരമായി അവസാനിപ്പിച്ചതിന് ശേഷം ഇടത് യുവജന സംഘടന നേതാക്കള്‍ തിരുവനന്തപുരത്ത് നടത്തിയ പ്രകടനം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications