'നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ല; തെറ്റ് തിരുത്തണം' - ഡി ലിറ്റിൽ പ്രതികരിച്ച് വി.ഡി. സതീശൻ
'നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ല; തെറ്റ് തിരുത്തണം' - ഡി ലിറ്റിൽ പ്രതികരിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സതീശന്റെ പ്രതികരണം.
ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ല. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകിയത് തെറ്റാണ്. ആ തെറ്റ് തിരുത്താൻ ഗവർണ്ണർ തയ്യാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കണം എന്ന് ഗവർണർ ആവശ്യപ്പെട്ടോ എന്ന് പറയേണ്ടത് കേരള സർവകലാശാല വൈസ് ചാൻസലർ ആണ്. ഒപ്പം വൈസ് ചാൻസലറെ നീക്കണം എന്നും സതീശൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ ആണ് പ്രധാന പ്രശ്നം. അതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഡി.ലിറ്റ് വിഷയം ചർച്ചയാക്കുന്നതെന്നും സതീശൻ ആരോപിച്ചു. എന്നാൽ, ഇന്നലെ രമേശ് ചെന്നിത്തല പറഞ്ഞ വാദത്തിന് നേർ വിരുദ്ധമായാണ് ഗവർണർക്ക് എതിരെയുള്ള പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകാനുള്ല ശുപാർശ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് തള്ളിയതാണ് എന്നാണ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നത്.

സർക്കാർ - ഗവർണ്ണർ പോരിൽ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നത്. സർക്കാരുമായുള്ള തർക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത് ഗൗരവമുള്ള കാര്യങ്ങളാണ്. സർവകലാശാലയുടെ അധികാരങ്ങളെ കവർന്നെടുക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു രാജ്യത്ത് നാണക്കേടുണ്ടാക്കുന്ന എന്ത് കാര്യമാണ് നടന്നതെന്നും കേരളത്തിൽ ഒരു സർവകലാശാലയും സ്വതന്ത്ര പ്രവർത്തനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും ഗവർണ്ണർ പറയുകയുണ്ടായി. ഗവർണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിൽ പുറത്തു വരുന്നത് മഞ്ഞു മലയുടെ അറ്റം മാത്രം എന്നാണ്. ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്തണം. അതിന് ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും ചെന്നിത്തല ഇന്നലെ പറഞ്ഞു.

1. രാഷ്ട്രപതിക്ക് ഡി.ലീറ്റ് നൽകാനുള്ള ശുപാർശ ഗവർണർ കേരള വി സിക്ക് നൽകിയിരുന്നോ ? 2. ശുപാർശ സർക്കാർ ഇടപെടലിനെ തുടർന്ന് വി സി നിരാകരിച്ചോ ? 3. വി സി സർക്കാരിൻറെ അനുവാദം നേടിയത് ഏത് നിയമത്തിന് പിൻബലത്തിൽ ? 4. ഡീ ലിറ്റ് വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടോ ? 5. മുൻ കാലടി വി സി ഡിലിറ്റ് നൽകാൻ ഗവർണർക്ക് ശുപാർശ നൽകിയ മൂന്നു പേരുകൾ വെളിപ്പെടുത്താമോ ? 6. ഗവർണറുടെ അനുമതി കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യം ഉണ്ടോ? ഇത്തരത്തിലുളള ചോദ്യങ്ങളാണ് സർക്കാരിനെതിരെ ഉയർത്തി ചോദിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നത്.
Recommended Video

എന്നാൽ, രാജ്യത്തിന് തന്നെ അഭിമാനക്ഷതമുണ്ടാക്കുന്ന ചില കാര്യങ്ങൾ നടന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ഓർഡിനൻസ് കൊണ്ടു വന്നാൽ താൻ ഒപ്പിട്ട് നൽകാമെന്നും ഗവർണർ പറഞ്ഞിരുന്നു. എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. ചർച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്ട്രീയക്കാരനല്ലെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications