ലഹരിവിരുദ്ധ ക്യാമ്പയിന് പിന്നാലെ നേതാക്കള്‍ ബാറില്‍: ഡിവൈഎഫ്ഐയില്‍ അച്ചടക്ക നടപടി
തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയ്നിനിടെ ബാറിൽ കയറി മദ്യപിച്ച സംഘടന നേതാക്കൾക്കെതിരെ നടപടി. ലഹരി വിരുദ്ധ ക്യാംമ്പയ്നില്‍ പങ്കെടുത്തിന് പിന്നാലെ ബാറില്‍ പോയി മദ്യപിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഭിജിത്തിനും നേമം ഏരിയ പ്രസിഡന്റ് ആഷിഖിനുമെതിരെയാണ് നടപടിയെടുത്തത്.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് നേതാക്കള്‍ തന്നെ ബാറില്‍ കയറി മദ്യപിച്ചത്. ഇരുവരും ബാറില്‍ കയറി മദ്യപികുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്.

അതോടൊപ്പം തന്നെ നേമം ഏരിയ സെക്രട്ടറി മണിക്കുട്ടന്‍, ലെബിന്‍ രാജ് എന്നിവർക്കെതിരെ അന്വേഷണ കമ്മീഷനേയും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യോഗം നിയോഗിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഈ നടപടി. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏരിയ തലത്തില്‍ ആമ്പുലന്‍സുകള്‍ വാങ്ങിക്കാന്‍ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കാണാനില്ലെന്നാണ് ആരോപണം.












Click it and Unblock the Notifications