അരുവിക്കരയില്‍ നേതാക്കള്‍ മഴപ്പേടിയില്‍, മഴപെയ്താല്‍ വോട്ടര്‍മാരെത്തില്ലെന്ന് ആശങ്ക
അരുവിക്കര: ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗാണ് അരുവിക്കരയല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അരുവിക്കരയില്‍ മഴ വില്ലനാകുമോ എന്നതാണ് സംശയം. രാവിലെ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. എന്നാല്‍ കാര്യമായ മഴ പെയ്യാതിരുന്നതോടെ പോളിംഗ് നിരക്ക് ഉയര്‍ന്നു. കാലാവസ്ഥ പ്രതീകൂലമാകുമെന്ന് ഭയന്ന് അധികം വോട്ടര്‍മാരും രാവിലെ തന്നെ പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയതാണെന്നും വിലയിരുത്തപ്പെടുന്നു.
വലിയൊരു ശതമാനം തൊഴിലാളികളും സ്ത്രീകളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് രംഗത്തുള്ള മുന്നണികള്‍ ആശങ്കപ്പെടുന്നു. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് വോട്ട്.

ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന പല പഞ്ചായത്തുകളും വിധിയെഴുത്തില്‍ നിര്‍ണായകമാകും. എന്നാല്‍ മഴ പെയ്താല്‍ ഊരുകളില്‍ നിന്നും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവുകയും ചെയ്യും. ആകെ 153 പോളിംഗ് ബൂത്തുകളാണ് അരുവിക്കരയില്‍ ഉള്ളത്. 16 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.77 ലക്ഷം വോട്ടര്‍മാരാണ് അരുവിക്കരയുടെ വിധി നിര്‍ണയിക്കുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍കേന്ദ്ര സേനയെ വിന്യസിയ്ക്കണം. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയോട് കൂടിയ വോട്ടിംഗ് യന്ത്രങ്ങള്‍ ഇതാദ്യമായി ഉപയോഗിയ്ക്കുന്നുവെന്ന പ്രത്യേകതയും അരുവിക്കരയ്ക്കുണ്ട്.












Click it and Unblock the Notifications