Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നിച്ച് നിന്നാല്‍ അടുത്ത തവണയും ഭരണം: ആന്റണി, ചെന്നിത്തല

ദില്ലി/തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് നിന്നാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും വിജയിക്കാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും എകെ ആന്റണി പറഞ്ഞു.

Congress Birthday

തിരുവനന്തപുരം ഇന്ദിര ഭവനില്‍ കോണ്‍ഗ്രസിന്റെ 13-ാം വാര്‍ഷിക ദിനാഘോഷങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയും ആയ രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.

Congress Birthday1

എകെ ആന്റണി ദില്ലിയില്‍ പറഞ്ഞ കാര്യം തന്നെയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞത്. അഭിപ്രായവ്യത്യാസം മാറ്റി വച്ചാല്‍ അടുത്തതവണയും അധികാരത്തിലെത്താമെന്ന്. പാര്‍ട്ടി അധ്യക്ഷനായിരിക്കുന്ന സമയത്ത് തനിക്കും ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Congress Birthday2

ഇപ്പോഴുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം സ്വാഭാവികം മാത്രമാണെന്നാണ് സുധീരന്‍ പ്രതികരിച്ചത് . ചില കാര്യങ്ങളില്‍ ഐക്യം ഉണ്ടാകാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഇന്ദിര ഭവനില്‍ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷം. സുധീരനേയും ചെന്നിത്തലയേയും കൂടാതെ വിഎസ് ശിവകുമാര്‍, എംഎം ഹസ്സന്‍ തുടങ്ങി നിരവധി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു .

Congress Birthday

മദ്യനയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയാണ് നിലില്‍ക്കുന്നത്. മദ്യനയത്തിലെ തിരുത്തലിനെതിരെ രംഗത്തെത്തിയ സുധീരന്‍ ഇപ്പോള്‍ ഒറ്റപ്പെട്ട മട്ടാണ്. പക്ഷേ പാര്‍ട്ടിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നേതാക്കളൊന്നും തന്നെ പ്രസ്താവനാ യുദ്ധത്തിന് മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+