ഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇനി ഗ്രൂപ്പ് കളി അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണ് ഹൈക്കമാന്റ്. ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ടിനെ വെട്ടിയുള്ള നിർണായക തിരുമാനങ്ങളും ദേശീയ നേതൃത്വം സംസ്ഥാനത്ത് കൈക്കൊണ്ടു കഴിഞ്ഞു. ചില സുപ്രധാന തിരുമാനങ്ങൾ ഉടൻ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. അതിനിടെ പ്രബല ഗ്രൂപ്പുകൾക്ക് കടിഞ്ഞാൺ വീണതോടെ പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുകയാണ്. ഒരർത്ഥത്തിൽ ഗ്രൂപ്പുകളിൽ നിന്നുള്ള കൂട്ടപലായനം.
കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ

പ്രബല ഗ്രൂപ്പുകൾ
കോൺഗ്രസിൽ അവസാന വാക്ക് ഹൈക്കമാന്റ് ആണെങ്കിലും കേരളത്തിൽ കാലാ കാലങ്ങളായി കാര്യങ്ങൾ തിരുമാനിക്കുന്നത് ഗ്രൂപ്പുകളാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഗ്രൂപ്പ് നേതൃത്വങ്ങളുടെ കടുംപടിത്തങ്ങൾ അംഗീകരിക്കാൻ മാത്രമേ ഹൈക്കമാന്റിന് കഴിയുമായിരുന്നുള്ളൂ. ഭാരവാഹികളെ നിയമിക്കുന്നതിൽ പോലും എ,ഐ ഗ്രൂപ്പുകളുടെ നിർണായക സ്വാധീനമുണ്ടായിരുന്നു.ജംബോ കമ്മിറ്റികൾ ഉൾപ്പെടെ ഇതിനുള്ള ഉദാഹരണങ്ങളാണ്.

പുന;സംഘടന വേണമെന്ന്
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി രുചിപ്പോൾ തലമുറ മാറ്റം എന്ന ആവശ്യം ഉയർന്നെങ്കിലും ഗ്രൂപ്പ് നേതൃത്വം ഇതിനെതിരെ രംഗത്തെത്തി. കെ സുധാകരനെ അധ്യക്ഷാക്കി പാർട്ടിയിൽ പുനസംഘടന വേണമെന്നതായിരുന്നു ആവശ്യം. നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്നതിന് മുൻപ് ഡിസിസി തലത്തിലും മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമായെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങൾ എതിർപ്പുയർത്തി.

ഹൈക്കമാന്റും തയ്യാറായില്ല
അധ്യക്ഷൻമാരേയും സംഘടന ചുമതലയുള്ള മറ്റ് നേതാക്കളേയും തിരഞ്ഞെടുപ്പിന് മുൻപ് മാറ്റുന്നത് നേതാക്കളുടെ ആത്മവീര്യം കെടുത്താൻ കാരണമാകുമെന്നായിരുന്നു ഗ്രൂപ്പ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. ഇതോടെ കൂടുതൽ ചർച്ചകളിലേക്ക് ഹൈക്കമാന്റും മുതിർന്നില്ല. പക്ഷേ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ ഗ്രൂപ്പുകളുടെ സ്വാധീനത്തെ മറികടന്ന് തീരുമാനമെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ് എഐസിസി.

അതൃപ്തി പ്രകടിപ്പിച്ചു
ഇതിന്റെ ആദ്യ പടിയായിട്ടായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി ഉയർത്തിയ നിർദ്ദേശങ്ങൾ പാടെ നിരാകരിച്ച് പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചത്. ദേശീയ നേതൃത്വം കണക്ക് കൂട്ടിയത് പോലെ തന്നെ തിരുമാനത്തിൽ ഗ്രൂപ്പ് നേതൃത്വങ്ങൾ ഇടഞ്ഞിരുന്നു. പ്രത്യേകിച്ച് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. ഇരുവരും പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ്
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്ന ചർച്ചകളോടും നേതാക്കൾ പുറംതിരിഞ്ഞ് നിന്നു. അഭിപ്രായം തേടിയെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് മുന്നിൽ മനസ് തുറക്കാൻ പോലും നേതാക്കൾ തയ്യാറായിരുന്നില്ല. ചിലരാകട്ടെ ഗ്രൂപ്പ് നേതാക്കൾ ഇടഞ്ഞാൽ കേരളത്തിൽ കാര്യങ്ങൾ അവതാളത്തിലാകുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ വീണ്ടും ഹൈക്കമാന്റ് ഗ്രൂപ്പുകൾക്ക് വഴങ്ങിയേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

വഴങ്ങുമോയെന്ന്
എന്നാൽ എതിർപ്പുകൾ എല്ലാം അവഗണിച്ച് കൊണ്ട് കെ സുധാകരനെ ഹൈക്കമാന്റ് കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാന്റിന്റെ ഈ നീക്കം കനത്ത ആഘാതമാണ് ഗ്രൂപ്പ് നേതൃത്വങ്ങൾക്കിടയിൽ ഉണ്ടായിക്കിയിരിക്കുന്നത്, പ്രത്യേകിച്ച് ഗ്രൂപ്പുകൾക്കൊപ്പം നിന്നിട്ടും പദവികൾ ഒന്നും ലഭിക്കാതിരുന്ന നേതാക്കൾക്കിടിയിൽ.
ഇനിയും ഗ്രൂപ്പുകളുടെ ഭാഗമായി തുടരുന്നത് ഗുണകരമാകില്ലെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. പല നേതാക്കളും ഇതിനോടകം തന്നെ സുധാകരൻ-സതീശൻ അച്ചുതണ്ടിന് കീഴിലേക്ക് 'പലായനം' ചെയ്ത് കഴിഞ്ഞു.കൂടുതൽ പേർ ഗ്രൂപ്പുകൾക്ക് പുറത്ത് ചാടാനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഐ ഗ്രൂപ്പിൽ നിന്നും
ഐ ഗ്രൂപ്പ് നേതാവായിരുന്ന വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോൾ തന്നെ ഗ്രൂപ്പുകളിൽ പിളർപ്പ് പ്രകടമായിരുന്നു. പ്രതിപക്ഷ നേതാവായി തന്റെ പേരല്ലാതെ ഐ ഗ്രൂപ്പിൽ നിന്ന് ആർക്കും പിന്തുണ ലഭിക്കില്ലെന്നായിരുന്നു ചെന്നിത്തല കണക്കാക്കിയിരുന്നത്. എന്നാൽ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് എട്ടോളം നേതാക്കൾ വിഡി സതീശനെ പിന്തുണച്ചു. എ ഗ്രൂപ്പിൽ നിന്ന് ഉമ്മൻചാണ്ടിയുടെ നിർദ്ദേശങ്ങളെ പാടെ തള്ളിക്കൊണ്ടായിരുന്നു യുവ നേതാക്കൾ ഉൾപ്പെടെ സതീശന് വേണ്ടി രംഗത്തെത്തിയത്.

സുധാകരനെത്തിയതോടെ
കോൺഗ്രസിലെ കരുത്തൻ എന്ന് വിശേഷിപ്പിക്കുന്ന കെ സുധാകകൻ കൂടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ഗ്രൂപ്പുകൾ അസ്തമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഐ ഗ്രൂപ്പ് നേതാക്കളായ വിഡി സതീശനും കെ സുധാകരനും കെസി വേണുഗോപാലും വിട്ടതോടെ ഐ ഗ്രൂപ്പിന്റെ കാര്യത്തിൽ ഏറെ കുറെ തിരുമാനമായിട്ടുണ്ട്. അതേസമയം ഉമ്മൻചാണ്ടിയുടെ കരുത്തിൽ എ ഗ്രൂപ്പ് നിലനിൽക്കുമെന്ന് കണക്കാക്കുന്നവരും കോൺഗ്രസിൽ ഉണ്ട്.
Recommended Video

വളർത്തുമോ?
എന്തായാലും ഡിസിസി അധ്യക്ഷൻമാരെ കൂടി മാറ്റി നിയമിക്കാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രൂപ്പുകളെ കേൾക്കാതെയാവണം നടപടി എന്നാണ് നിർദ്ദേശം. ഇതിനായി പ്രത്യേക സമിതിയേയും രൂപീകരിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷൻമാർ കൂടി എത്തുന്നതോടെ നിലവിലെ എ,ഐ ഗ്രൂപ്പിന് അതീതമായി മറ്റൊരു 'ഗ്രൂപ്പ്' സംസ്ഥാനത്ത് ഉയർന്ന് വന്നേക്കുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. അത് പക്ഷേ കോൺഗ്രസിനെ തളർത്തുമോ വളർത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
പുത്തൻ ലുക്കിൽ പ്രിയാമണി- ചിത്രങ്ങൾ












Click it and Unblock the Notifications