കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെപിസിസി നേതൃത്വം മാറുമെന്ന് സുധാകരന്‍; പിണറായി തീരുമാനം മാറ്റിയില്ലേ...

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെപിസിസി നേതൃത്വത്തില്‍ മാറ്റം വരുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരായ പ്രസ്താവന ശരിയായിരുന്നു. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും തന്നെ പിന്തുണച്ചു. പ്രവര്‍ത്തകര്‍ തന്റെ നിലപാടിന് ഒപ്പമായിരുന്നു. ഒടുവില്‍ പിണറായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ പോകുകയല്ലേ. തന്റെ ഒരു പ്രസ്താവന കൊണ്ട് 18 കോടി രൂപ ഖജനാവിന് നഷ്ടപ്പെടാതിരുന്നില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.

23

കെസിപിപി അധ്യക്ഷനാകണം എന്ന് ആവശ്യപ്പെട്ട് ആരുടെയും പിന്നാലെ പോയിട്ടില്ല. പാര്‍ട്ടിയില്‍ ജനാധിപത്യം വേണം എന്നതാണ് തന്റെ നിലപാട്. രാജ്യത്തിന് ജനാധിപത്യം നല്‍കിയവരാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കകത്തും അങ്ങനെയാകണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ പല കാര്യങ്ങളിലും കുറച്ചുകൂടെ ഊര്‍ജസ്വലത വേണം. ചലിക്കുന്ന നേതൃത്വത്തിന് കീഴിലേ സക്രിയമായ ഇടപെടലുണ്ടാകൂ എന്നും സുധാകരന്‍ പറഞ്ഞു.

പിജെ ജോസഫ് പക്ഷത്തിന് 13 സീറ്റ് നല്‍കില്ല; കോട്ടയത്ത് രണ്ടെണ്ണം, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെപിജെ ജോസഫ് പക്ഷത്തിന് 13 സീറ്റ് നല്‍കില്ല; കോട്ടയത്ത് രണ്ടെണ്ണം, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

പാര്‍ട്ടിക്കകത്ത് വിമര്‍ശനം തനിക്കെതിരെ ഉയര്‍ന്നപ്പോള്‍ വിഷമമുണ്ടായി. എല്ലാവര്‍ക്കും അതുണ്ടാകില്ലേ. പക്ഷേ അത് പരിഹരിച്ചു എന്ന നിലയില്‍ ഞാന്‍ തൃപ്തനാണെന്നും സുധാകരന്‍ പറഞ്ഞു. വിമര്‍ശനം അര്‍ഹിക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. അത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. തനിക്ക് കെപിസിസി അധ്യക്ഷനാകണം എന്നില്ല. രണ്ടു ഗ്രൂപ്പുകാരും എതിര്‍ത്തിട്ടും കണ്ണൂര്‍ ഡിസിസി അധ്യക്ഷനായ വ്യക്തിയാണ് ഞാന്‍. തന്റെ ശക്തി തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തരാണെന്നും സുധാകരന്‍ പറഞ്ഞു.

യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്

English summary
Leadership Change will come in KPCC at Election time- K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X