സ്വര്‍ണക്കടത്തിലെ നായികനടിയും നടനും
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും നടിയും ഉള്‍പ്പെട്ടതായി സൂചന. കൊച്ചിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാള്‍ക്കുള്ള ഫ്‌ലാറ്റില്‍ സംഘടനാ ഭാരവാഹിയായ ഈ നടന്‍ സ്ഥിര സന്ദര്‍ശനം നടത്താറുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വിദേശ പര്യടനങ്ങളും യാത്രകളും സംശയത്തിന്റെ നിഴലില്‍ത്തന്നെയാണ്.
അടുത്തിടെ വിവാഹം കഴിച്ച് സിനിമ വിട്ട നായികനടിയാണ് കടത്ത് കേസിലെ മറ്റൊരു കണ്ണിയായി സംശയിക്കപ്പെടുന്നത്. ഈ നടിക്ക് മുഖ്യപ്രതിയായ ഫയാസുമായി നേരത്തെ ബന്ധങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹത്തോടെ ഫീല്‍ഡ് വിട്ട നടി ചില സിനിമകളില്‍ ഐറ്റം ഡാന്‍സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയില്ലെങ്കിലും കൊച്ചിയില്‍ ഇവര്‍ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സൂപ്പര്‍താരമടക്കമുള്ള സിനിമാക്കാരുമായി ബന്ധമുണ്ട് എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടത്തില്‍ ഒരു സംവിധായകനും ഉള്ളതായി സംശയമുണ്ട്. നായിക നടി അടുത്തകാലത്ത് ഫയാസുനൊപ്പം വിദേശ സന്ദര്‍ശനം നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ദിലീപുമായി ഫയാസിന് അടുത്ത ബന്ധമുള്ളതായാണ് ആദ്യകാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇയാള്‍ ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഈ ചിത്രത്തില്‍ ഫയാസിന്റെ കാറാണ് ദിലീപ് ഉപയോഗിക്കുന്നത്. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എയര്‍ഹോസ്റ്റസ് ഫിറമോസയെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് നടപടി.












Click it and Unblock the Notifications