Get Updates
Get notified of breaking news, exclusive insights, and must-see stories!

പുവാർ ലഹരി പാർട്ടി: പ്രമുഖ സിനിമാ നടിക്കും ബന്ധം? അന്വേഷണം ശക്തമാവുന്നു, റിപ്പോർട്ട്

തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. റിമാന്‍ഡിലുള്ള പാർട്ടി നടത്തിപ്പുകാരന്‍ അക്ഷയ് മോഹന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ ഇന്ന് എക്സൈസ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യും, അഷ്ക്കർ, പീറ്റർഷാന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എത്തിച്ചെതെന്ന മൊഴി ഇവർ നല്‍കിയിട്ടുണ്ടെങ്കിലും ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കേസില്‍ എക്സൈസിന്റെ പ്രത്യേക സംഘം ഇന്നാണ് അന്വേഷണം ആരംഭിക്കുന്നത്. ലഹരി പാർട്ടിയിൽ പങ്കെടുത്ത 17 പേരെയും മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

പൂവാറിലെ കാരക്കാട്ടെ റിസോർട്ട് സ്ഥിരമായി ലഹരിമരുന്ന പാർട്ടി നടക്കുന്ന വേദി

പൂവാറിലെ കാരക്കാട്ടെ റിസോർട്ട് സ്ഥിരമായി ലഹരിമരുന്ന പാർട്ടി നടക്കുന്ന വേദിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം ഇവിടെ 17 ലഹരിപ്പാർട്ടികള്‍ നടന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഒരോ പാർട്ടിയിലൂടേയും നടത്തിപ്പുകാർ നേടിയെടുക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ നിന്നും ഏഴ് ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നുവെന്നാണ് സൂചന.

കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം

സംഭവത്തില്‍ പൊലീസിനെതിരേയും ആരോപണം ശക്തമാണ്.

സംഭവത്തില്‍ പൊലീസിനെതിരേയും ആരോപണം ശക്തമാണ്. പല തവണ പരാതിപ്പെട്ടെങ്കിലും പൊലീസ് വേണ്ടവിധം ഇടപെടല്‍ നടത്തിയ്യില്ലെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. പുറത്ത് നിന്നും വലിയ തോതില്‍ ആളുകള്‍ എത്തിയിട്ടും സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.

പൊലീസിനെതിരെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടി

പൊലീസിനെതിരെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് എക്സൈസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. ബംഗളൂരുവില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം വേഷം മാറി റിസോർട്ടിലെത്തി പരിശോധന നടത്തിയത്.

പുതുവത്സരാഘോഷം മുന്നില്‍കണ്ട് തലസ്ഥാനത്ത് വന്‍തോതില്‍ ലഹരി പാർട്ടികള്‍

പുതുവത്സരാഘോഷം മുന്നില്‍കണ്ട് തലസ്ഥാനത്ത് വന്‍തോതില്‍ ലഹരി പാർട്ടികള്‍ നടത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂവാറിലെ റിസോർട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഹരിപ്പാർട്ടികള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വില്‍പ്പന നടത്തിയത്.

കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ

കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. . നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഇതേപേരിലാണ് പൂവാറിലും പരിപാടി നടത്തിയത്. തലസ്ഥാനത്തെ ഒരു ഹോട്ടലിലും ഇവർ ഡിജെ പരിപാടി നടത്തിയതായി സൂചനയുണ്ട്.

പാർട്ടിക്ക് എത്തിയവർക്ക് ബോട്ട് സൌകര്യം ഉള്‍പ്പടെ ഒരുക്കിയ റിസോർട്ട് അധികൃതരും

പാർട്ടിക്ക് എത്തിയവർക്ക് ബോട്ട് സൌകര്യം ഉള്‍പ്പടെ ഒരുക്കിയ റിസോർട്ട് അധികൃതരും സംശയനിഴലിലാണ്. അതേസമയം തലസ്ഥാനത്തെ പ്രമുഖ സിനിമാ നടിയും മോഡലുമായ ഒരു യുവതിക്കും പാർട്ടിയുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്നുമാണ് 'മംഗളം' റിപ്പോർട്ട് ചെയ്യുന്നത്.
മുഖ്യപ്രതികള്‍ ഉൾപ്പെടെ 19 പേരെ എക്സൈസ് കസ്റ്റഡയിൽ എടുത്തിരുന്നു.

ഇൻഡോ‍ർ സ്വദേശിയായ ഒരു സ്ത്രീയും കസ്റ്റഡയിലെടുക്കപ്പെട്ടവരിലുണ്ടായിരുന്നു

ഇൻഡോ‍ർ സ്വദേശിയായ ഒരു സ്ത്രീയും കസ്റ്റഡയിലെടുക്കപ്പെട്ടവരിലുണ്ടായിരുന്നു. എന്നാൽ മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായതിനാൽ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. പൂവ്വാറിലെ കാരക്കാട് റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും ഉപയോഗിച്ചായിരുന്നു പാർട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+