കുട്ടികളെ മുൻ നിർത്തി സമരം ചെയ്യുന്നത് വിജയിക്കാനല്ല; മാധ്യമ ശ്രദ്ധയ്ക്ക്, വീണ്ടും സുധാകരൻ!!
തിരുവനന്തപുരം: പുതുവൈപ്പ് സമരത്തിനെതിരെ വീണ്ടും മന്ത്രി ജി സുധാകരൻ. കുട്ടികളെ മുൻ നിർത്തി സമരം ചെയ്യുന്നത് സമരം വിജയിക്കാനല്ലെന്നും എല്ലാം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ജനങ്ങളെയും ഭരണഘടനയേയും അല്ലാതെ മറ്റൊന്നിനേയും ഇടതു സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉ്‌ദ്യോഗസ്ഥര്‍ സര്‍വ്വീസ് സ്റ്റോറി എഴുതുന്നതിനെയും ജി സുധാകരന്‍ വിമര്‍ശിച്ചു.
പുതുവൈപ്പ് സമരക്കാര്‍ കുട്ടികളെ അണിനിരത്തി സമരം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി സിപിഐഎം അനുഭാവികള്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ജി സുധാകരന്റെ പരാമര്‍ശം. മാധ്യമ ധര്‍മ്മം പോലുമറിയാതെ ചാനലുകളില്‍ തട്ടിക്കയറുന്ന ചില അവതാരകരെ നാടിന് ആവശ്യമില്ല. സ്വാമിമാരുടെ കാലു കഴുകി വെള്ളം കുടിക്കുന്നവരാണ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതെന്നും ജി സുധാകരന്‍ പറഞ്ഞു.

ആലപ്പുഴയിൽ പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണം. ജീവിതാവസാനം വരെ മാന്യത പുലര്‍ത്തണം. അതിനാണ് പെന്‍ഷന്‍ തരുന്നതെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലിരുന്ന് മനസിലാക്കിയ കാര്യങ്ങള്‍ പുസ്തമാക്കേണ്ട ആവശ്യമില്ല. അത്തരത്തില്‍ പണമുണ്ടാക്കേണ്ട ആവശ്യം ഉദ്യോഗസ്ഥര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications