കോണ്‍ഗ്രസിന്റെ നേതൃമാറ്റം; പക്ഷം പിടിക്കാന്‍ ഇല്ലെന്ന് മുസ്ലീം ലീഗ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃമാറ്റ തര്‍ക്കങ്ങളില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്ന് ബുധനാഴ്ച സോണിയ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ മുസ്ലീം ലീഗ് ആവശ്യപ്പെടുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍.
എന്നാല്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കളില്‍ ഏതെങ്കിലും പക്ഷം പിടിക്കാന്‍ തങ്ങളില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് പ്രതീക്ഷയുണ്ട്. ചിലയിടങ്ങളില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരുന്നുണ്ട്. അത് തുടര്‍ന്നാല്‍ എല്ലാവരും മുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കാലുവരുമെന്ന ആശങ്കയും സോണിയ ഗാന്ധിയെ അറിയിക്കും. കൈപ്പത്തി വലിപ്പിച്ചാല്‍ കോണി മാത്രമല്ല എല്ലാവരും താഴെപ്പോരുമെന്നും ലീഗ് മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications