കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔഫിനെ കൊലപ്പെടുത്തിയവർക്ക് വേണ്ടി ലീഗ്, കോൺഗ്രസ് നേതാക്കൾ; രൂക്ഷവിമർശനവുമായി എസ്.വൈ.എസ്

Google Oneindia Malayalam News

കാസർഗോഡ്; ഡിവൈഎഫ്ഐ പ്രവർത്തകൻ കാസര്‍ഗോട്ടെ ഔഫ് അബ്ദുല്‍ റഹ് മാനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി രംഗത്തെത്തിയ ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്.വൈഎസ്. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസതാവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടിയെന്നും എസ്.വൈ.എസ് കുറ്റപ്പെടുത്തി.

auf

സംസ്ഥാന സെക്രട്ടറിയേറ്റ്.ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ പി നാരായണനാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹിയും ലോയേഴ്‌സ് ഫോറം സംസ്ഥാന നേതാവുമായ അഡ്വ എന്‍ എ ഖാലിദും ലോയേഴ്‌സ് ഫോറത്തിന്റെ മറ്റൊരു ജില്ലാ നേതാവുമാണ് പ്രതികളുടെ വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയതും ഒപ്പ് അറ്റസ്റ്റ് ചെയ്തതും.ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.വൈ.എസിന്റെ വിമർശനം. പത്രകുറിപ്പിന്റെ പൂർണരൂപം വായിക്കാം

"കാസര്‍ഗോട്ടെ ഔഫ് അബ്ദുല്‍ റഹ് മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകള്‍ക്ക് കൂട്ടുനിന്ന ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്.വൈഎസ്. സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസതാവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടി. ആ അനാഥ കുടുംബത്തിന്റെ വേദന ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ ആ വീട്ടില്‍ പോയത് കൊണ്ട് എന്ത് പ്രയോജനം?.

ഇന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് അഭിഭാഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്റ്റ് ചെയ്തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഒറ്റക്കുത്തിന് ഔഫിനെ കൊന്ന പ്രതികള്‍ക്ക് വേണ്ടി ഈ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഹാജറായത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. ക്രിമിനലുകള്‍ക്ക് ഒത്താശചെയ്യുന്ന കോണ്‍ഗ്രസും ലീഗും കനത്തവിലനല്‍കേണ്ടി വരുമെന്നും എസ്.വൈ.എസ് മുന്നറിയിപ്പ് നല്‍കി."

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കനത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണി വരെ, അറിയേണ്ട കാര്യങ്ങള്‍സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കനത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണി വരെ, അറിയേണ്ട കാര്യങ്ങള്‍

 പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

ഓക്സ്ഫോർഡ്- ഭാരത് ബയോടെക് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതിയില്ല: കൂടുതൽ വിവരങ്ങൾ തേടി സമിതിഓക്സ്ഫോർഡ്- ഭാരത് ബയോടെക് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതിയില്ല: കൂടുതൽ വിവരങ്ങൾ തേടി സമിതി

ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്

Recommended Video

cmsvideo
സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ ഇതത്ര എളുപ്പമല്ല ഏമാന്മാരെ

English summary
League and Congress leaders for those who killed auf; slams S.Y.S.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X