കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു

  • By Lekhaka
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന തിരൂര്‍ പറവണ്ണ ആലിന്‍ചുവടില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു. സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനായ പള്ളിപ്പറമ്പ് കുഞ്ഞാലകത്ത് മജീദ് മകന്‍ റാഫിയുടെ ഓട്ടോറിക്ഷയാണ് തീയിട്ട് നശിപ്പിച്ചത്.

രാത്രി 12.45 ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാര്‍ ഉടന്‍ തീ അണച്ചതോടെ ദുരന്തമൊഴിവായി. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നുംപ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും മുസ്ലീംലീഗ് ആരോപിച്ചു. തീരപ്രദേശമായ ഉണ്യാല്‍, പറവണ്ണ വേളാപുരം പ്രദേശങ്ങളില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ആലിന്‍ചുവട് വീണ്ടും അക്രമമുണ്ടായത്.

autokathikkal

പറവണ്ണ ആലിന്‍ ചുവടില്‍ തീയിട്ട് നശിപ്പിച്ച കുഞ്ഞാലകത്ത് റാഫിയുടെ ഓട്ടോറിക്ഷ

അതേ സമയം കഴിഞ്ഞ ദിവസം ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതിലുള്ള പ്രതിഷേധമാകാം ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോ അഗ്നിക്കിരയാക്കിയതെന്നും ആക്ഷേപമുണ്ട്. ഉണ്യാല്‍ വലിയ കമ്മുട്ടകത്ത് നിസാറി(29)നാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാരമൂല എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തിനോടൊപ്പം ചാവക്കാട്ട് നേര്‍ച്ച കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിസാറിനെ ബൈക്കു തടഞ്ഞാണ് പതിയിരുന്ന അക്രമികള്‍ വെട്ടിയത്. ഒരു വര്‍ഷം മുമ്പ് മുസ്ലീം ലീഗുകാര്‍ നിസാറിനെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. അക്രമം നടന്ന പ്രദേശത്തെ സിസിടിവി ക്യാമറയില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുള്ളതിനാല്‍ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

നടി സുഹാസിനിയുടെ പേരില്‍ സഹായ വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതി പിടിയില്‍നടി സുഹാസിനിയുടെ പേരില്‍ സഹായ വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതി പിടിയില്‍

English summary
League-cpm conflicts; League worker's autorickshaw was destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X