India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ,ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയും';കെഎം ഷാജി

Google Oneindia Malayalam News

തിരുവനന്തപുരം: വ്യവസായി എം എ യൂസഫലിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി രംഗത്ത്. ബിസിനസ് വളർത്തുക എന്ന ലക്ഷ്യത്തോടെ ബി ജെ പിയെയും സംസ്ഥാന സർക്കാരിനെയും തൃപ്തിപ്പെ‌ടുത്തുന്ന വ്യക്തിയാണ് യൂസഫലിയെന്ന് കെ എം ഷാജി പറഞ്ഞു. മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്. ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നും ഷാജി വ്യക്തമാക്കി.

അത്തരത്തിൽ വിലക്ക് വാങ്ങാൻ വന്നാൽ അദ്ദേഹം വിവരം അറിയും എന്നും ഷാജി മുന്നറിയിപ്പ് നൽകി. കേരള സഭയിൽ എം എ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഷാജിയു‌ടെ പരാമർശം എന്ന വിലയിരുത്തലും ഉണ്ട് .

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗാണിത് . പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തി എടുത്ത അന്തസ്സേ ഈ ലീ​ഗിനുള്ളൂ. അതിന് അപ്പുറത്തേക്ക് ഒരു മുതലാളിയുടെ ഒത്താശയും ഇതിനില്ലെന്നും അദ്ദേഹം ആരോപിച്ചു . എം എ യൂസഫലിയുടെ പേര് വെളിപ്പെടുത്താതെയാണ് കെ എം ഷാജിയുടെ ഭാഗത്ത് നിന്നും വിമർശനം ഉണ്ടായത്.

കെ എം ഷാജിയുടെ വാക്കുകൾ ;-

' യോ​ഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം. കാരണം അവി‌ടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം. കാരണം അവി‌ടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിലെ നിങ്ങൾക്ക് സ്തുതി പറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ. തിരുമ്മിക്കോ ബിസിനസുകാർക്ക് പലതും വേണ്ടി വരും.

പക്ഷെ ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസ്സേ ലീ​ഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മുതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്താലും പറയും.

കാരണം നിങ്ങളുടെ നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും . മുസ്ലിം ലീ​ഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാരാണ്. ഞങ്ങളു‌ടെ നേതാക്കൾ എവിടെ പോവണം എവിടെ പോവണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരു‌ടെ വീ‌ട്ടിൽ പോയി ചീ‌ട്ട് വാങ്ങിയിട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത് ,'...

പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല, നടപടി മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍; ഫണ്ട് തട്ടിപ്പില്‍ സിപിഎംപാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല, നടപടി മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍; ഫണ്ട് തട്ടിപ്പില്‍ സിപിഎം

അതേസമയം, വ്യാപാരിയായ എം എ യൂസഫലിയുടെ പ്രതികരണം ഉണ്ടായത് ഇന്നലെ ആയിരുന്നു. പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നത് ധൂര്‍ത്താണോ എന്നായിരുന്നു എം എ യൂസഫലി ഇന്നലെ ചോദിച്ചിരുന്നത്. എല്ലാം നെഗറ്റീവ് ആയി കാണുന്ന ചിലർ നമുക്ക് ചുറ്റും ഉണ്ട്. ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക കേരള സഭയെക്കുറിച്ചും ഇപ്പോഴും ആവശ്യം ഇല്ലാത്ത തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും എം എ യൂസഫലി വ്യക്തമാക്കിയിരുന്നു .

എം എ യൂസഫലിയുടെ വാക്കുകള്‍ ഇങ്ങനെ ;-

ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്

' പ്രവാസികള്‍ വന്നു ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് എന്ന് പറഞ്ഞതില്‍ വിഷമം ഉണ്ട്. പ്രവാസികളുടെ പ്രശ്നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് എന്നും ഉള്ള അംഗീകാരം ആണ്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. ഇപ്പോഴത്തെ ഭരണപക്ഷം ഭാവിയില്‍ പ്രതിപക്ഷത്ത് വരുമ്പോള്‍ ഇത്തരം ബഹിഷ്‌കരണം ഒഴിവാക്കണം ..'

cmsvideo
  Narendra Modi | നൂറാം പിറന്നാളിൽ അമ്മയുടെ കാല് കഴുകുന്ന മോദിയെ കണ്ടോ | *India
  English summary
  league leader km shaji gives a befitting reply to lulu group chairman ma yusuff ali goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X