കുഞ്ഞനന്തൻ മരിക്കുന്നതിന് മുമ്പ് ജയിലില്‍ ഒരു വിവിഐപി സന്ദർശനം നടത്തി: ആരോപണം ആവർത്തിച്ച് കെഎം ഷാജി
കോഴിക്കോട്: അന്തരിച്ച സിപിഎം നേതാവും ടിപി വധക്കേസിലെ പ്രതിയുമായ പികെ കുഞ്ഞനന്തന്റെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പി കെ കുഞ്ഞനന്തൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ജയിലിൽ വി വി ഐപി സന്ദർശനം നടത്തിയിരുന്നു. ഈ വി വി ഐപിയുടെ സന്ദർശനത്തിന് പിന്നാലെയാണ് കുഞ്ഞനന്തൻ മരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാജിയുടെ പുതിയ ആരോപണം.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിന്റെ പ്രധാന നേതാക്കൾക്ക് പങ്കുണ്ടെന്ന്. താന്‍ ഉന്നയിച്ച ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സി പി എമ്മിനെ വെല്ലുവിളിക്കുന്നു. കേസെടുത്താൽ തെളിവ് പുറത്തു വിടും. നിരവധി ഏജന്‍സികള്‍ സംസ്ഥാനത്ത് എത്തും. ഇതോടെ നിരവധി കൊലപാതകകേസുകള്‍ പുറത്ത് വരും. ബാക്കി കേസ് വന്ന ശേഷം പറയാമെന്നും പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ ഷാജി പറഞ്ഞു.

കുഞ്ഞനന്തനെ സി പി എം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കെ എം ഷാജി നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു. "കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവർ കൊന്ന് തിരിച്ച് വരും. കുറച്ച് കഴിഞ്ഞാല്‍ ഇവരില്‍ നിന്നും രഹസ്യം ചോർന്നേക്കുമെന്ന ഭയത്താല്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സി പി എം ആണ്. ഷുക്കൂർ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്" എന്നായിരുന്നു ഷാജി അന്ന് പറഞ്ഞത്.
എന്നാല്‍ ഈ ആരോപണത്തില്‍ ഷാജിക്കെതിരെ തുറന്നടിച്ചുകൊണ്ട് കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍ രംഗത്ത് വന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നുമായിരുന്നു ഷബ്നയുടെ മറുപടി.
അതേസമയം, യുഡിഎഫ് പ്രചരണം കണ്ട് സിപിഎം ആശങ്കയിലായിരിക്കുകയാണെന്നും ഷാജി ആരോപിച്ചു. വടകര ഷാഫി ഇളക്കി മറിച്ചതോടെ പിണറായി വിജയന്‍ വടകരയില്‍ വന്ന് ചില യോഗങ്ങള്‍ നടക്കുന്നതൊക്കെ കണ്ടു. എന്നാല്‍ സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പയ്നർ ഇങ്ങനെയാണോ പ്രചരണം നടത്തേണ്ടത്. വന്നാല്‍ പത്ത് വോണ്ട് പോകുമെന്ന് അറിയാം. അതുകൊണ്ടാണ് പിണറായിയെ രംഗത്ത് ഇറക്കാത്തത്. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന എന്തെങ്കിലും അദ്ദേഹം ചെയ്തിട്ടുണ്ടോയെന്നും ഷാജി ചോദിച്ചു.
പിണറായിയുടെ 'മ്മ്' എന്ന് നില്‍ക്കുന്നവർ അല്ല പാർലമെന്റിലേക്ക് പോകേണ്ടത്. സംസാരിക്കാന്‍ അറിയുന്നവർ പാർലമെന്റില്‍ എത്തണം. കേരളത്തിലെ ജനങ്ങളോട് നെറികേട് ചെയ്യുമ്പോള്‍ എന്തേയെന്ന് ചോദിക്കാന്‍ നാവ് ഉയരാത്ത നിങ്ങളാണോ ഇന്ത്യയുടെ പാർലമെന്റില്‍ പോയി നരേന്ദ്രമോദിയുടെ മുമ്പില്‍ നില്‍ക്കാന്‍ പോകുന്നതെന്ന് ഞാന്‍ ഷൈലജ ടീച്ചറോട് ചോദിക്കുകയാണ്. വായിക്ക് അകത്ത് നാവുണ്ടെന്ന് കെകെ ശൈലജ ആദ്യം തെളിയിക്കട്ടേയെന്നും ഷാജി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications