കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി സത്യപ്രതിജ്ഞ നീട്ടിയത് ജോത്സ്യ നിര്‍ദേശത്തില്‍': വാര്‍ത്ത പങ്കുവെച്ച് അബ്ദുറബ്ബ്,വിമര്‍ശനം

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ട് ആഴ്ച് ഒന്നാവാറായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം സര്‍ക്കാര്‍ ഇതുവരെ അധികാരത്തിലേറിയിട്ടില്ല. ലോക്ക് ഡൗണിന് ശേഷം മെയ് 20 ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉള്‍പ്പടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടയിലാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സന്‍റെ നിര്‍ദേശപ്രകാരമാണെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മുന്‍മന്ത്രിയായ പികെ അബ്ദുറബ്ബ് രംഗത്ത് എത്തുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും ശക്തമായിട്ടുണ്ട്.

ജന്മഭൂമി വാര്‍ത്ത

ജന്മഭൂമി വാര്‍ത്ത

ജന്മഭൂമി ദിനപത്രത്തില്‍ വാര്‍ത്തയാണ് മുസ്ലിം ലീഗ് നേതാവ് കൂടിയായ അബ്ദുറബ്ബ് പങ്കുവെച്ചതെന്നതാണ് വിരോധാഭാസം. 'സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്‍റെ നിര്‍ദേശ പ്രകാരം എന്ന ' തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പികെ അബ്ദുറബ്ബ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.'എന്നാലും എന്‍റെ പിണറായീ' എന്ന അടിക്കുറിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

'ബിജെപിക്കാര്‍ തന്നെ മാറ്റിക്കുത്തി'; കണ്ണന്താനത്തിനും പരാതി, ബിജെപിയുടെ നഷ്ടം 86000 വോട്ട്'ബിജെപിക്കാര്‍ തന്നെ മാറ്റിക്കുത്തി'; കണ്ണന്താനത്തിനും പരാതി, ബിജെപിയുടെ നഷ്ടം 86000 വോട്ട്

ജോത്സ്യനും സത്യപ്രതിജ്ഞയും

ജോത്സ്യനും സത്യപ്രതിജ്ഞയും

തുടര്‍ഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറാറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങ് നീട്ടിക്കൊണ്ടുപോകുന്നത് ജോതിഷ വിധിയുടെ അടിസ്ഥാനത്തിലെന്നാണ് ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ആരോപിച്ച ജ്യോത്സനാണ് രണ്ടാം സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള തീയതിയും സമയവും കുറിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പയ്യന്നൂര്‍ സ്വദേശി

പയ്യന്നൂര്‍ സ്വദേശി

മെയ് 18 ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചത് പയ്യന്നൂര്‍ സ്വദേശിയായ ജോത്സ്യനാണ്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ജോത്സ്യനാണ് ഇദ്ദേഹമെന്നും ജന്മഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യനുമായി ബന്ധപ്പെട്ടവര്‍

മുഖ്യനുമായി ബന്ധപ്പെട്ടവര്‍

സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ജാതകത്തില്‍ മെയ് 17 വരെ ദോഷങ്ങള്‍ ഉണ്ടെന്നും ഈ കാലയളവില്‍ മന്ത്രിസഭ അധികാരമേറ്റാല്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജോത്സ്യന്‍ വിധിച്ചത്. പെട്ടെന്ന് അധികാരമേല്‍ക്കാന്‍ നീക്കം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചതോടെയാണ് കോവിഡ് പ്രതിസന്ധി കാലമായിട്ട് പോലും അധികാരമേല്‍ക്കാന്‍ തയ്യാറാവാതിരുന്നത്.

ശുഭകരമല്ലെന്ന്

ശുഭകരമല്ലെന്ന്

മിഥുനം രാശിയിലെ തിരുവാതിര നക്ഷത്രത്തിലാണ് പിണറായി വിജയന്‍റെ ജനനം. ഇത് കണക്കാക്കി ഈ മാസം 17 വരെ അത്ര ശുഭകരമല്ല. അതിനാല്‍ ശുഭകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തവും ഇല്ല. ഈ നിരീക്ഷണമാണ് തിടുക്കപ്പെട്ട് സത്യപ്രതിജ്ഞ എടുക്കേണ്ടെന്ന നിലയിലേക്ക് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവരെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ഔദ്യോഗിക വാഹനം തിരികെ നല്‍കി ആറ് മന്ത്രിമാര്‍: പുതുമുഖങ്ങളെ സ്വീകരിക്കാനൊരുങ്ങി മന്ത്രി മന്ദിരങ്ങളുംഔദ്യോഗിക വാഹനം തിരികെ നല്‍കി ആറ് മന്ത്രിമാര്‍: പുതുമുഖങ്ങളെ സ്വീകരിക്കാനൊരുങ്ങി മന്ത്രി മന്ദിരങ്ങളും

ബിജെപിക്ക് കുടുപിടിക്കുന്നു

ബിജെപിക്ക് കുടുപിടിക്കുന്നു

75 വയസുകാരനായ പിണറായി വിജയന്‍റെ ആരോഗ്യ നിലയെ കുറിച്ചും അമേരിക്കയില്‍ ചികിത്സയില്‍ നേടിയതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ തീര്‍ത്തും അടിസ്ഥാന രഹിതമായ ഇത്തരമൊരു റിപ്പോര്‍ട്ട് പങ്കുവെച്ച അബ്ദുറബ്ബ് ബിജെപിക്ക് കുടുപിടിക്കുകയാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

പാര്‍ട്ടി അണികളും

പാര്‍ട്ടി അണികളും

റിപ്പോര്‍ട്ട് പ്രകാരം മെയ് 18 ന് സത്യപ്രതിജ്ഞയെന്നാണ് പറയുന്നതെങ്കില്‍ മെയ് 20 ന് സത്യപ്രതിജ്ഞ നടക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ബിജെപി മുഖപത്രത്തില്‍ വന്നൊരു വാര്‍ത്ത ലീഗ് നേതാവ് പങ്കുവെച്ചതിലെ അമര്‍ഷം പരസ്യമായി സ്വന്തം പാര്‍ട്ടിയിലെ തന്നെ അണികളും രംഗത്ത് എത്തിയിട്ടുണ്ട്.

വിമര്‍ശനം ശക്തം

വിമര്‍ശനം ശക്തം

വിമര്‍ശനങ്ങള്‍ ശക്തമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാനോ തിരുത്താനോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 'ജന്മഭൂമിയുടെ വിഷം ചേർത്ത്‌ നാരങ്ങവെള്ളം കലക്കുന്ന ലീഗ്‌' എന്നാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റ്. മന്ത്രി സ്ഥാനം പോകുമോയെന്നറിയാൻ ഉണ്ണികൃഷ്ണ പണിക്കരെ കാണാൻ സൂപ്പി പോയത് താങ്കളുടെ മുറ്റത്തു കൂടെയായിരുന്നെന്നാണ് മുന്‍കാല ചരിത്രം സൂചിപ്പിച്ച് ഒരാള്‍ കമന്‍റിട്ടത്.

കുഞ്ഞാലികുട്ടി രാജിവെക്കുന്നത്

കുഞ്ഞാലികുട്ടി രാജിവെക്കുന്നത്

എതെങ്കിലും പത്രറിപ്പോർട്ട് കണ്ടിട്ട് ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെയുംപ്രബുദ്ധരായ ഇവിടുത്തെ ജനങ്ങളെയും അബ്ദുറബിനെ പോലൊരാൾ കൊഞ്ഞനം കുത്തരുത്. കുഞ്ഞാലികുട്ടി രാജിവെക്കുന്നത് എതെങ്കിലും ജോത്സ്യൻ മൊഴിഞ്ഞിട്ടായിരുന്നോയോന്ന തരത്തിലുള്ള ചോദ്യവും കമന്‍റായി വരുന്നുണ്ട്.

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
League leader PK Abdu Rabb criticized for sharing janmabhumi news on Pinarayi Vijayan's swearing in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X